ക്യൂ നിന്നില്ല; കാവ്യയ്ക്ക് വോട്ടുനഷ്ടമായി

ക്യൂവില്‍ നില്‍ക്കാതെ കാവ്യയും കുടുംബവും വോട്ടുചെയ്യാന്‍ ശ്രമിച്ചു. ഇത് ഒരാള്‍ എതിര്‍ത്തതിനെത്തുടര്‍ന്ന് പ്രശ്‌നമായതോടെയാണ് കാവ്യ വോട്ടുചെയ്യാതെ മടങ്ങിയത്.
ബൂത്തിനകത്തേയ്ക്ക് കാവ്യ എത്തിയപ്പോള്‍ ക്യൂവില്‍ നില്‍ക്കാതെ വോട്ട് ചെയ്യുന്നതില്‍ ആര്‍ക്കെങ്കിലും എതിര്‍പ്പുണ്ടായെന്ന് ബൂത്തിന്റെ ചുമതലയിലുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍ വിളിച്ചുചോദിച്ചു. തുടര്‍ന്ന് ഒരു യുവാവ് എതിര്‍പ്പുമായി രംഗത്തെത്തി.
കാവ്യ ജനാധിപത്യരീതിയില്‍ത്തന്നെ വോട്ടുചെയ്യണമെന്നായിരുന്നു ഇയാല്‍ പറഞ്ഞത്. തുടര്‍ന്ന് വോട്ട് ചെയ്യാന്‍ നില്‍ക്കാതെ കാവ്യയും കുടുംബവും മടങ്ങുകയായിരുന്നു.












Click it and Unblock the Notifications