കള്ളവോട്ടിന് ശ്രമം; 2 പേര്‍ പിടിയില്‍
തൃശൂര്‍: തൃശൂര്‍ ജില്ലയില്‍ കള്ളവോട്ടു ചെയ്യാന്‍ ശ്രമിച്ച രണ്ടുപേരെ പോലീസ് അറസ്റ്റു ചെയ്തു. ഗുരുവായൂര്‍ മണ്ഡലത്തില്‍ മറ്റൊരാളുടെ തിരിച്ചറിയല്‍ കാര്‍ഡുമായി എത്തി വോട്ടുചെയ്യാന്‍ ശ്രമിച്ച വിനോദ് കുമാര്‍ എന്നയാളെ പോളിംഗ് ഓഫീസറുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് അറസ്റ്റു ചെയ്തത്.
തൃശൂര്‍ മണ്ഡലത്തില്‍ രണ്ടാമതും വോട്ടുചെയ്യാന്‍ ശ്രമിച്ചയാളെയും അറസ്റ്റു ചെയ്തിട്ടുണ്ട്. ആദ്യം വോട്ടുചെയ്തശേഷം മഷി മായ്ച്ച് ഇയാള്‍ വീണ്ടും വോട്ടുചെയ്യാന്‍ എത്തുകയായിരുന്നു.












Click it and Unblock the Notifications