വോട്ടെടുപ്പിനിടെ രണ്ട് മരണം
കൊല്ലം: കൊല്ലത്ത് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ പോലീസുകാരന്‍ കുഴഞ്ഞുവീണു മരിച്ചു. കടക്കല്‍ സ്‌റ്റേഷനിലെ കോസ്റ്റബിള്‍ ഹരികുമാറാണ്(47)മരിച്ചത്. വൈയാനത്ത് യുപി സ്‌കൂളിലെ ബൂത്തില്‍ ജോലി ചെയ്യുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട ഹരികുമാറിനെ ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.
കായംകുളത്ത് ഗവണ്‍മെന്റ് ഗേള്‍സ് ഹൈസ്‌കൂളില്‍ വോട്ട് ചെയ്യാനെത്തിയ വൃദ്ധ കുഴഞ്ഞുവീണു മരിച്ചു. ഗോമതി (92) ആണ് മരിച്ചത്. കായംകുളം ഗവണ്‍മെന്റ് ബോയ്‌സ് ഹൈസ്‌കൂളിലെ ബൂത്തില്‍ ക്യൂ നില്‍ക്കുകയായിരുന്നു. കുഴഞ്ഞു വീണതിനെത്തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചുവെങ്കിലും മരിച്ചു.












Click it and Unblock the Notifications