കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെകെ രാമചന്ദ്രന്‍ മാസ്റ്റര്‍ വോട്ട് ചെയ്യില്ല

  • By Lakshmi
Google Oneindia Malayalam News

കല്‍പറ്റ: ഇത്തവണ വോട്ടു ചെയ്യുന്നില്ലെന്ന് മുന്‍ മന്ത്രി കെ.കെ.രാമചന്ദ്രന്‍. ചിറ്റൂരില്‍ സോഷ്യസിറ്റ് ജനത സ്വീകരിച്ച നിലപാടില്‍ പ്രതിഷേധിച്ചാണ് വോ്ട്ടുചെയ്യാത്തതെന്നാണ് അദ്ദേഹം പറയുന്നത്.

കല്‍പറ്റ നിയോജകമണ്ഡലത്തിലാണ് രാമചന്ദ്രന് വോട്ട്. സോഷ്യലിസ്റ്റ് ജനതയുടെ എം.വി.ശ്രേയാംസ്‌കുമാറാണ് ഇവിടെ യുഡിഎഫ് സ്ഥാനാര്‍ഥി.

ചിറ്റൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയ്ക്ക് വോട്ട് നല്‍കില്ലെന്ന് സോഷ്യലിസ്റ്റ് ജനത വ്യക്തമാക്കിയിരുന്നു. ചിറ്റൂരില്‍ കോണ്‍ഗ്രസിന്റെ കെ അച്യുതാനാണ് മത്സരിക്കുന്നത്.

യുഡിഎഫ് തങ്ങളോട് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയ്ക്ക് വോട്ട് ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും സോഷ്യലിസ്റ്റ് ജനതയുടെ വോട്ട് വേണ്ടെന്ന് അച്യുതന്‍ പറഞ്ഞിട്ടുണ്ടെന്നുമായിരുന്നു അവര്‍ ചൂണ്ടിക്കാട്ടിയ കാരണം.

ചിറ്റൂര്‍, മട്ടന്നൂര്‍ സീറ്റുകളെച്ചൊല്ലി കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് ജനത തര്‍ക്കം നിലനിന്നിരുന്നു.

English summary
Congress leader KK Ramachandran would not vote for this election. He said that his stand is a protest against Socialist Janatha. Socialist Janatha and Congress had some issue on chittur and Mattannur seat, related to this issue, Socialist Janatha decided to work against Congress candidate at Chittur.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X