കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വടക്കന്‍ ജില്ലകളില്‍ നേരിയ സംഘര്‍ഷം

  • By Lakshmi
Google Oneindia Malayalam News

കണ്ണൂര്‍: സംസ്ഥാനത്ത് വോട്ടെടുപ്പ് പുരോഗമിക്കുമ്പോള്‍ ചിലയിടങ്ങളില്‍ നിന്നും അനിഷ്ടസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

കണ്ണൂരിലെ കതിരൂരില്‍ യുഡിഎഫ് ബൂത്ത് ഏജന്റിനെ മര്‍ദിച്ചു. മുഹമ്മദ് എന്നയാളെ മര്‍ദ്ദനമേറ്റതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പകരം മറ്റൊരു ഏജന്റിനെ വച്ച് ഇവിടെ വോട്ടിങ് പുരോഗമിക്കുന്നു.

വോട്ടര്‍മാരെ സ്വകാര്യവാഹനത്തില്‍ ബൂത്തിലെത്തിച്ചെന്നാരോപിച്ച് ലീഗ്എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. ലീഗ് പ്രവര്‍ത്തകര്‍ വോട്ടര്‍മാരെ എത്തിച്ചു എന്ന ആരോപണവുമായി എസ്.ഡി.പി.ഐ. പ്രവര്‍ത്തകര്‍ എത്തിയതാണ് സംഘര്‍ഷത്തിന് കാരണം. കല്യാശേരിയിലും ചെറിയ തോതില്‍ സംഘര്‍ഷമുണ്ടായി.

കാസര്‍ഗോഡ് തൃക്കരിപ്പൂരിനു സമീപം പീലിക്കോട് നേരിയ സംഘര്‍ഷമുണ്ടായി. സുരക്ഷാജോലിക്ക് നിയോഗിച്ചിരുന്ന പോലീസും വോട്ടര്‍മാരും തമ്മിലാണ് സംഘര്‍ഷമുണ്ടായത്.

കൊട്ടാരക്കരയില്‍ ഏറത്തു കുളക്കട കവലയില്‍ കോണ്‍ഗ്രസിന്റെ കൊടി അഴിച്ചുമാറ്റിയതുമായി ബന്ധപ്പെട്ട് തര്‍ക്കത്തെ തുടര്‍ന്ന് മൂന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു.

സമീപത്തെ ഡിവൈഎഫ്‌ഐയുടെ കൊടി അഴിച്ചില്ലെന്നും കോണ്‍ഗ്രസിന്റെ കൊടി അഴിപ്പിച്ചുവെന്നുമാണ് കോണ്‍ഗ്രസ് പരാതിപ്പെടുന്നത്. അറസ്റ്റ് ചെയ്ത ജീവനക്കാരെ പോലീസ് മര്‍ദ്ദിച്ചതായും പരാതിയുയര്‍ന്നിട്ടുണ്ട്.

കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തിലെ ഒരു ബൂത്തിലും തൃശൂര്‍ എരുമപ്പെട്ടിയിലെ ചിറമനേങ്ങാട് ബൂത്തിലും കാസര്‍കോട് ആലമ്പാടിയിലും ഓരോ വ്യാജവോട്ടര്‍മാരെ വീതം പിടികൂടിയിട്ടുണ്ട്.

English summary
Two more minor violence cases reported from Kannur and Kasarcode district. State Election commission has identified 3,703 booths in Kerala as sensitive. Kannur district alone has 1257 sensitive booths. There are 20,785 polling booths and 27 auxiliary polling stations in the state where the opposition United Democratic Front will challenge the ruling Left Democratic Front (LDF).
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X