കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഏത് പട്ടിയ്ക്കും ഒരു ദിവസമുണ്ടെന്ന് ഉണ്ണിത്താന്‍

  • By Lakshmi
Google Oneindia Malayalam News

Rajmohan Unnithan
തിരുവനനന്തപുരം: കോണ്‍ഗ്രസിന്റെ തീപ്പൊരു നായകനായിരുന്ന രാജ്‌മോഹന്‍ ഉണ്ണിത്താന് തിരഞ്ഞെടുപ്പില്‍ തഴയപ്പെട്ടതില്‍ അമര്‍ഷം. സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെയാണ് തന്നെ ഒതുക്കിയതെന്നാണ് ഉണ്ണിത്താന്‍ പറയുന്നത്. ഇതിനെതിരെ ശക്തമായിത്തന്നെ താന്‍ തിരിച്ചുവരുമെന്നും അദ്ദേഹം ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ഏത് പട്ടിയ്ക്കും ഒരു ദിവസമുണ്ട്, ഞാന്‍ തിരിച്ചുവരും. അതിനായാണ് ഞാന്‍ കാത്തിരിക്കുന്നത്. അന്ന് എന്നോട് ക്രൂരത കാണിച്ചവര്‍ക്ക് തിരിച്ചടി ലഭിയ്ക്കും. മഞ്ചേരി സംഭവത്തിന്റെ പേരിലാണ് എനിയ്ക്ക് സീറ്റ് നിഷേധിച്ചതെന്ന് ആരും പറയില്ല. കാരണം അങ്ങനെ പറയുന്നവരോട് ചോദിക്കേണ്ട ചോദ്യമെനിയ്ക്കറിയാം, എല്ലാവരുടെയും ചരിത്രം എന്റെ കയ്യിലുണ്ട.

ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ല. സംസ്‌കാരസമ്പന്നമായ നമ്മുടെ നാട്ടില്‍ ഒരു പെണ്‍കുട്ടിയോടൊപ്പം യാത്ര ചെയ്യാനുള്ള സ്വാതന്ത്ര്യമില്ലേ? അതുമായി ബന്ധപ്പെട്ട കേസ് കോടതി അവസാനിപ്പിച്ചു. - ഉണ്ണിത്താന്‍ പറയുന്നു.

മരിക്കുന്നതുവരെ കോണ്‍ഗ്രസുകാരനായി തുടരണമെന്ന് ആഗ്രഹമുണ്ട്. അതുകൊണ്ടുതന്നെ ചില കാര്യങ്ങള്‍ ഞാന്‍ മറച്ചുപിടിക്കുകയാണ്. ഞാന്‍ ഒരു സിന്ധു ജോയി അല്ല. കോണ്‍ഗ്രസുകാരനാണ്. സിന്ധു ജോയിയായിരുന്നു എങ്കില്‍ ആസ്വദിക്കാന്‍ കൂടുതല്‍ വിഭവങ്ങള്‍ എന്നില്‍ നിന്ന് കിട്ടുമായിരുന്നു- ഉണ്ണിത്താന്‍ പറയുന്നു.

സജീവരാഷ്ട്രീയത്തിലേക്ക് ഒരു തിരിച്ചുവരവിനായി ഞാന്‍ കാത്തിരിക്കുകയാണ്. കോണ്‍ഗ്രസില്‍ സി എം സ്റ്റീഫന്‍ കഴിഞ്ഞാല്‍ ഏറ്റവും മികച്ച പ്രാസംഗികന്‍ ഇന്നും ഞാന്‍ തന്നെയാണ്. രാജ്‌മോഹന്‍ ഉണ്ണിത്താനെ കവച്ചുവയ്ക്കാന്‍ പാര്‍ട്ടിയില്‍ ഇനിയൊരാള്‍ ജനിക്കേണ്ടിയിരിക്കുന്നു - അദ്ദേഹം പറയുന്നു.

English summary
Congress leader Rajmohan Unnithan said in a channel interview that he is waiting for his time in politics, and he aslo said that some congress leaders played against him.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X