തീവണ്ടിയിലെ കവര്‍ച്ച;കായികതാരത്തിന് കാല് നഷ്ടമായി

കവര്‍ച്ചക്കാരന്‍ തള്ളി താഴെയിട്ട സോനയെ തൊട്ടടുത്ത പാളത്തിലൂടെ വരുകയായിരുന്ന മറ്റൊരു തീവണ്ടിഇടിക്കുകയായിരുന്നു. ലഖ്‌നൊവില്‍ നിന്ന് ദില്ലിയിലേക്ക് പത്മാവതി എക്‌സ്പ്രസ്സിലെ ജനറല്‍ കമ്പാര്‍ട്ടുമെന്റില്‍ സഞ്ചരിക്കുന്നതിനിടെയാണ് സംഭവം നടന്നത്. ഏപ്രില്‍ 11ന് തിങ്കളാഴ്ച രാത്രി ചേനാതിക്കും ബരേലി സ്‌റ്റേഷനുമിടയിലാണ് സംഭവം നടന്നത്. സോനവിന്റെ തലയ്ക്കും പരിക്കേറ്റിട്ടുണ്ട്.
ഒരു പരീക്ഷ എഴുതുന്നതിനാണ് സോന ദില്ലിയിലേയ്ക്ക് തിരിച്ചത്. കവര്‍ച്ചക്കാര്‍ സോനുവിന്റെ സ്വര്‍ണമാല തട്ടിയെടുക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇത് പ്രതിരോധിച്ച തന്നെ കവര്‍ച്ചക്കാര്‍ പുറത്തേക്ക് തള്ളിയിട്ടെന്ന് സോന പറയുന്നു. എഴുന്നേല്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ മറ്റൊരു തീവണ്ടി വന്നിടിക്കുകയായിരുന്നു. തീവണ്ടി സോനയുടെ കാലിലൂടെയാണ് കടന്നുപോയത്.
പിന്നീട് ട്രാക്കില്‍ കിടക്കുന്ന സോനയെ കണ്ടവര്‍ അവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇടതുകാല്‍ ചതഞ്ഞരഞ്ഞ നിലയിലാണ് സോനയെ ആശുപത്രിയില്‍ എത്തിച്ചത്. വലതുകാലിനും പരുക്കേറ്റിട്ടുണ്ട്.
റെയില്‍വേയില്‍ നിന്ന് വിശദാംശങ്ങള്‍ തേടുമെന്നും സോനയെ സഹായിക്കുമെന്നും കേന്ദ്ര സ്‌പോര്‍ട്‌സ് മന്ത്രി അജയ് മാക്കന്‍ പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ റെയില്‍വേയോട് ആവശ്യപ്പെടും. സോനയ്ക്ക് പരമാവധി നല്ല ചികിത്സ ലഭ്യമാക്കുമെന്നും അജയ് മാക്കന്‍ പറഞ്ഞു.












Click it and Unblock the Notifications