റാഡിയ പറയുന്നത് വിഡ്ഢിത്തം: പവാര്‍

റാഡിയ പച്ചക്കള്ളവും വിഡ്ഢിത്തവും ആണു പറയുന്നതെന്ന് പവാര്‍ പറഞ്ഞു. സാമ്പത്തികമായോ മറ്റേതെങ്കിലും തരത്തിലോ ഉള്ള താല്‍പര്യം എനിക്കു ഡിബി റിയാലിറ്റിയുമായില്ല. വിനോദ് ഗോയങ്കയുടെ പിതാവുമായും കുടുംബവുമായും പരിചയമുണ്ട്. 20 വര്‍ഷം മുമ്പ് തന്റെ നാട്ടില്‍ ഒരു വ്യവസായ സ്ഥാപനം തുടങ്ങുന്നതുമായി ബന്ധപ്പെട്ടാണ് അദ്ദേം എന്നെ കണ്ടത്- പവാര്‍ വിശദീകരിച്ചു.
സ്‌പെക്ട്രം ഇടപാടില്‍ ഉള്‍പ്പെട്ട വിനോദ് ഗോയങ്കയുടെ വിവാദ സ്ഥാപനമായ ഡിബി റിയല്‍ലിറ്റിയുടെ ഓഫിസ് പവാറിന്റെ നിയന്ത്രണത്തില്‍ ആണെന്നു സിബിഐ ഉദ്യോഗസ്ഥര്‍ക്കു നീരാ റാഡിയ മൊഴി നല്‍കിയിരുന്നു. എന്നാല്‍ ഇതു തെളിയിക്കുന്ന രേഖകള്‍ കൈമാറാന്‍ കഴിഞ്ഞിരുന്നില്ല.












Click it and Unblock the Notifications