Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഡിഎഫ് പിന്തുണ: സിനിമാ പോസ്റ്ററുകളില്‍ കരിഓയില്‍

Dileep And Kavya
കൊല്ലം: തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥികളെ പിന്തുണച്ച നടീനടന്‍മാരുടെ പോസ്റ്ററുകളില്‍ കരിഓയില്‍ പ്രയോഗം. യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് വേണ്ടി പരസ്യമായി രംഗത്തെത്തിയ ജയറാം, സുരേഷ് ഗോപി, ദിലീപ്, കാവ്യ മാധവന്‍ തുടങ്ങിയ നടീനടന്‍മാരുടെ പോസ്റ്ററുകളിലാണ് കരിഓയില്‍ പ്രയോഗം നടന്നിരിയ്ക്കുന്നത്.

പത്തനാപുരത്തെ യുഡിഎഫ് സ്ഥാനാര്‍ഥിയായ ഗണേഷ് കുമാറിന്റെ പ്രചാരണയോഗത്തില്‍ താരങ്ങള്‍ സജീവമായി തന്നെ പങ്കെടുത്തിരുന്നു. ഗണേഷിന് വേണ്ടി പരസ്യമായി വോട്ടര്‍ഭ്യര്‍ഥന നടത്തിയ താരങ്ങള്‍ യുഡിഎഫിന്റെ വിജയവും പ്രഖ്യാപിച്ചത് എതിര്‍പാളയത്തെ പ്രകോപിപ്പിച്ചിരുന്നു. എന്നാല്‍ ഇവരാണോ കരിഓയില്‍ പ്രയോഗത്തിന് പിന്നിലെന്ന് വ്യക്തമല്ല. ഗണേഷിന് പുറമെ കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാര്‍ഥിയും സിനിമാ നിര്‍മാതാവുമായ പിവി സംഗാധരന് വേണ്ടിയും താരങ്ങള്‍ പ്രചാരണത്തിനെത്തിയിരുന്നു.

താരങ്ങളുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തെ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ തന്നെ നിശിതമായി വിമര്‍ശിച്ചിരുന്നു. രാഷ്ട്രീയമത്സരത്തിനിടെ സിനിമാതാരങ്ങള്‍ കക്ഷിചേരുന്നതും പ്രചാരണം നടത്തുന്നതും ശരിയല്ലെന്നായിരുന്നു പിണറായി പറഞ്ഞത്. പൊതുവിലുള്ള ജനസമ്മതി ഒരു പ്രത്യേക കക്ഷിയുടെ സ്ഥാനാര്‍ഥിക്കു വേണ്ടി ഉപയോഗിക്കുന്നത് ശരിയാണോ എന്ന് അവര്‍ സ്വയം തീരുമാനിക്കണമെന്നും പിണറായി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+