മലപ്പുറത്ത് ബൈക്ക് അപകടങ്ങളില്‍ 5മരണം
മലപ്പുറം: ജില്ലയില്‍ രണ്ടിടത്തായുണ്ടായ ബൈക്ക് അപകടങ്ങളില്‍ അഞ്ചുപേര്‍ മരിച്ചു. പെരിന്തല്‍മണ്ണയില്‍ ബൈക്ക് കൊക്കയിലേക്ക് മറിഞ്ഞ് മൂന്നുപേരും മഞ്ചേരിക്കടുത്ത് കാവന്നൂരില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ടുപേരുമാണ് മരിച്ചത്.
പരിന്തല്‍മണ്ണ മണ്ണാര്‍മല മാട് വളവില്‍ ബുധനാഴ്ച രാത്രി ബൈക്ക് കൊക്കയിലേക്ക് മറിഞ്ഞ് മണ്ണാര്‍മല സ്വദേശി ബഷീര്‍ (42), പള്ളിക്കുത്ത് സ്വദേശി ഷനു (26), പുളിക്കല്‍ ജിജി (24) എന്നിവരാണ് മരിച്ചത്.
അപകടവിവരം വ്യാഴാഴ്ച പുലര്‍ച്ചെയാണ് നാട്ടുകാര്‍ അറിഞ്ഞത്. രക്ഷാപ്രവര്‍ത്തനത്തിനായി താഴെ ഇറങ്ങിയവര്‍ ഇവരെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹങ്ങള്‍ പെരിന്തല്‍മണ്ണ താലൂക്ക് ആസ്പത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്..
കാവന്നൂരില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് ഷാപ്പുംപടി സ്വദേശി മൊയ്തീന്‍, ജാഫര്‍ എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങള്‍ മഞ്ചേരി ജില്ലാ ആസ്പത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്.












Click it and Unblock the Notifications