ഒടുവില്‍ കാവ്യ ക്യൂവില്‍ നിന്ന് വോട്ട് ചെയ്തു

കൊച്ചിയിലെ വെണ്ണല ഗവണ്മെന്റ് ഹൈസ്കൂളിലെ ബൂത്തിലെത്തിയാണ് കാവ്യ വോട്ട് ചെയ്തത്. വൈകീട്ട് നാലേമുക്കാലോടെയാണ് കാവ്യ ബൂത്തില്‍ വീണ്ടും എത്തി വോട്ട് ചെയ്തത്. ഇത് കാവ്യയുടെ കന്നി വോട്ടാണ്.
ആര്‍ക്കാണ് വോട്ട് ചെയ്തതെന്ന് കാവ്യ വ്യക്തമാക്കിയിട്ടില്ല. മുന്‍പ് ഒരു ഇന്റര്‍വ്യൂവില്‍ തനിയ്ക്ക് രണ്ട് പാര്‍ട്ടികളെക്കുറിച്ച് മാത്രമേ അറിയാവൂ, അത് കെ എസ് യുവും എസ്എഫ്ഐയും ആണെന്ന് പറഞ്ഞിരുന്നു. ഇവരുടെ മാതൃസംഘടനകളുടെ പേരും മറ്റു വിവരങ്ങളും ഒന്നും തനിയ്ക്കറിയില്ലെന്നായിരുന്നു കാവ്യ അന്ന് പറഞ്ഞത്. ഈ പാര്‍ട്ടികളിലാര്‍ക്കെങ്കിലുമാണോ കാവ്യ വോട്ട് ചെയ്തതെന്നും വ്യക്തമല്ല.
പക്ഷേ തിരഞ്ഞെടുക്കപ്പെടുന്നവര്‍ നഗര വികസനത്തിനായി പ്രവര്‍ത്തിയ്ക്കുമെന്ന് കാവ്യ പ്രത്യാശ പ്രകടിപ്പിച്ചു. മാത്രമല്ല രാഷ്ട്രീയത്തിലേയ്ക്ക് കൂടുതല്‍ യുവാക്കള്‍ കടന്ന് വന്നാലേ നമുക്ക് ഊര്‍ജ്ജസ്വലമായ സര്‍ക്കാരുണ്ടാവുകയുള്ളുവെന്നും കാവ്യ അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications