വനിതാ പൊലീസ് വസ്ത്രം മാറുന്നത് പകര്‍ത്തി
കോട്ടയം: സഹപ്രവര്‍ത്തകയായ വനിതാ പൊലീസ് വസ്ത്രം മാറുന്നത് മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയ സിവില്‍ പൊലീസ് ഓഫീസര്‍ കുരുക്കിലായി. കഴിഞ്ഞ ദിവസം കോന്നി സ്‌റ്റേഷനിലാണ് സംസ്ഥാനത്തെ പൊലീസ് സേനയ്ക്കാകെ മാനക്കേടുണ്ടാക്കിയ സംഭവം അരങ്ങേറിയത്.
ആംഡ് റിസേര്‍വ് ക്യാമ്പിലെ പൊലീസുകാരന്‍ വിജേഷി (28)നെതിരെയാണ് പരാതി. ഉടന്‍ തന്നെ ഇയാളെ ഐജി നേരിട്ട് ചോദ്യം ചെയ്യും. ഒരു പൊലീസ് ഓഫീസര്‍ തന്നെ ഗുരുതരമായ കുറ്റകൃത്യം നടത്തിയത് അതീവഗൗവരത്തോടെയാണ് പൊലീസ് നേതൃത്വം കാണുന്നത്. ഐടി ആക്ട് പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിയ്ക്കുന്നത്.
കോന്നി സ്‌റ്റേഷനിലെ വനിതാകോണ്‍സ്റ്റബിള്‍ വസ്ത്രം മാറാന്‍ മുറിയിലേക്ക് കയറിയപ്പോള്‍ ജനലിന്റെ വിടവിലൂടെ സിവില്‍ പൊലീസ് ഓഫീസര്‍ നഗ്‌നരംഗങ്ങള്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തുകയായിരുന്നു.
വനിതാ കോണ്‍സ്റ്റബിളിന്റെ നഗ്‌നത സ്‌റ്റേഷനിലെ തന്നെ മറ്റ് പൊലീസുകാരെ കാട്ടിയതോടെയാണ് സംഭവം പുറത്തായത്. തുടര്‍ന്ന് വനിതാ പൊലീസ് ഓഫീസര്‍ സിഐയ്ക്ക് പരാതി നല്‍കുകയായിരുന്നു. ഇത് മറ്റ് മൊബൈലുകളിലേക്ക് പകര്‍ത്തിയിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.












Click it and Unblock the Notifications