Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇത് അരിമുടക്കി കോണ്‍ഗ്രസ്: വി എസ്

VS Achuthanandan
ആലപ്പുഴ: ഈ തിരഞ്ഞെടുപ്പോടെ കോണ്‍ഗ്രസിന് അരിമുടക്കി കോണ്‍ഗ്രസ് എന്ന പേരുകൂടി വീണതായി മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍. പുന്നപ്രയിലെ വീട്ടിലെത്തിയ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനങ്ങള്‍ക്കായി എല്‍ഡിഎഫ് സര്‍ക്കാര്‍ ഒട്ടേറെ കാര്യങ്ങള്‍ ചെയ്തു. പലതും മുടക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുകയും ചെയ്തു. രണ്ടുരൂപയ്ക്ക് നല്‍കിയ അരി മുടക്കിയതോടെ കോഗ്രസിന് അരിമുടക്കി കോഗ്രസ് എന്ന പേരുംവീണു. വെന്ത കഞ്ഞിയുടെ മേല്‍ മണ്ണ് വാരിയിടുന്നവരെന്ന പേരും അവര്‍ക്കുണ്ടെന്നും വിഎസ് പരിഹസിച്ചു.

കോഗ്രസിന്റെ ജനസ്വാധീനം എത്രയെന്ന് കോണ്‍ഗ്രസുകാരന്റെ നെഞ്ചത്ത് കൈവെച്ചു നോക്കിയാല്‍ മനസിലാകും. കക്ഷികളുടെ സ്വാധീനമനുസരിച്ച് വോട്ടര്‍മാര്‍ വോട്ട് ചെയ്തു. അതുകൊണ്ടാണ് വോട്ടിങ്ങ് ശതമാനം ഉയര്‍ന്നതെന്നും വി എസ് പറഞ്ഞു. ലോകമെങ്ങുമുള്ള മലയാളികള്‍ക്ക് വിഎസ് വിഷുദിനാശംസകളും നേര്‍ന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+