കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുരുവില്ലാത്ത ഓറഞ്ച് വരുന്നു

  • By Ajith Babu
Google Oneindia Malayalam News

Seedless Orange
ലണ്ടന്‍: രസികന്‍ ഓറഞ്ച് നുണയുമ്പോള്‍ ലേശം ചവര്‍പ്പുള്ള കുരുക്കള്‍ മെനക്കെടായി തോന്നിയിട്ടുണ്ടോ? എന്തായാലും ആ പ്രശ്‌നമങ്ങ് തീരുകയാണ്. ഇനി ഏറിയാല്‍ രണ്ടോ മൂന്നോ കുരു മാത്രമുള്ള ഓറഞ്ച് വിപണിയിലേക്ക് വരികയാണ്.

സാധാരണ ഓറഞ്ചില്‍ 15 മുതല്‍ 30 വരെ കരുവാണുള്ളത്. വിവിധ ഇനങ്ങളുടെ ഗുണങ്ങള്‍ സംയോജിപ്പിച്ചു വികസിപ്പിച്ച പുതിയ ഓറഞ്ച് വിത്ത് കലിഫോര്‍ണിയയില്‍ ജനുവരിയില്‍ കൃഷിചെയ്തു തുടങ്ങും.കലിഫോര്‍ണിയ സര്‍വകലാശാലയിലെ ഗവേഷകരാണ് കണ്ടുപിടിത്തത്തിനു പിന്നില്‍.

കിന്നൌ എല്‍എസ് എന്നാണു പേര്. സാധാരണ ഓറഞ്ചിനെക്കാള്‍ ഇതു വലുതായിരിക്കും. എന്തായാലും സീഡ്‌ലെസ് മുന്തിരി ചോദിച്ചുവാങ്ങുന്നത് പോലെ സീഡ്‌ലെസ് ഓറഞ്ച് ചോദിയ്ക്കാനും ഇത്തിരി കാത്തിരിയ്‌ക്കേണ്ടി വരും. ചുരുങ്ങിയത് അഞ്ച് വര്‍ഷമെങ്കിലും കഴിഞ്ഞേ വാണിജ്യാടിസ്ഥാനത്തില്‍ കുരുവില്ലാ ഓറഞ്ച് വിപണിയിലെത്തൂവെന്നാണ് ഗവേഷകര്‍ പറയുന്നത്.

English summary
If you give oranges a miss because of the annoying pips then this could be the fruit to tantalise your taste buds. Experts have developed a new variety which contains as little as two or three seeds in each fruit, compared to the usual 15 to 30.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X