കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചോദ്യം ഇന്ത്യയെക്കുറിച്ച്, റിം തലവന്‍ ചൂടായി

  • By Ajith Babu
Google Oneindia Malayalam News

Co-inventor of BlackBerry walks out of BBC interview
ടൊറോന്റോ: ഇന്ത്യയില്‍ സേവനം നിരോധിക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തില്‍ പ്രതിഷേധിച്ച് ബ്ലാക്ക്‌ബെറി നിര്‍മാതാക്കളായ റിമ്മിന്റെ മേധാവി ബിബിസി ചാനലിന്റെ അഭിമുഖത്തില്‍ നിന്നും ഇറങ്ങിപ്പോയി.

ബ്ലാക്ക്‌ബെറി സെര്‍വറുകള്‍ പരിശോധിക്കാന്‍ സൗകര്യം ഏര്‍പ്പെടുത്താന്‍ ഇന്ത്യയിലെയും ഗള്‍ഫ് രാജ്യങ്ങളിലെയും സര്‍ക്കാരുകള്‍ ആവശ്യപ്പെട്ടതിനെക്കുറിച്ചുള്ള ചോദ്യമാണ് ബ്ലാക്ക് ബെറി മേധാവിയും കമ്പനിയുടെ സ്ഥാപകന്‍മാരിലൊരാളുമായ മൈക്ക് ലസാരിഡിസിനെ പ്രകോപിപ്പിച്ചത്.

റിമ്മിന്റെ പുതിയ ടാബ് ലെറ്റായ പ്ലേബുക്കിനെക്കുറിച്ചുള്ള ചോദ്യത്തിന് ശേഷമാണ് റിം ഇന്ത്യയുള്‍പ്പെടെയുള്ള ഏഷ്യന്‍ രാജ്യങ്ങളില്‍ നേരിടുന്ന വെല്ലുവിളിയെക്കുറിച്ച് ബിബിസി ടെക്നോളജി കറസ്പോണ്ടന്റായ റോറി സെലന്‍ ചോദ്യമുന്നയിച്ചത്.

ബ്ലാക്ക് ബെറിയ്ക്ക് യാതൊരു സുരക്ഷാ പാളിച്ചകളില്ലെന്നും ഇന്ത്യാ സര്‍ക്കാരുമായി കമ്പനിക്ക് യാതൊരു പ്രശ്‌നവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനിടെ ഇന്ത്യയിലെയും ഗള്‍ഫ് രാജ്യങ്ങളിലെയും ഉപഭോക്താക്കള്‍ക്ക് തടസ്സമില്ലാതെ ബ്ലാക്ക് ബെറി സേവനം ലഭിക്കുമെന്ന് ഉറപ്പുനല്‍കാനാകുമോ എന്ന ചോദ്യമാണ് ലസാരിഡിനെ പ്രകോപിപ്പിച്ചത്.

ചോദ്യം ശരിയല്ലെന്നും അഭിമുഖം ഇതോടെ അവസാനിപ്പിച്ചതായും ക്യാമറ ഓഫ് ചെയ്യാനും അദ്ദേഹം ബിബിസി റിപ്പോര്‍ട്ടരോട് ആവശ്യപ്പെടുകയായിരുന്നു. ബിബിസി ഈ വിഡിയോ വെബ് സൈറ്റില്‍ കൊടുത്തിട്ടുണ്ട്.

English summary
The BBC's technology correspondent Rory Cellan-Jones spoke to Mike Lazaridis, the co-chief executive of Research In Motion (RIM), the Canadian firm behind Blackberry.After questioning him about RIM's new Playbook tablet, he asked a question for BBC Click about RIM's problems in India and the Middle East, where governments want to gain greater access to the tight security system used for Blackberry's business users.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X