ചിത്രയുടെ മകള്‍ നീന്തല്‍ക്കുളത്തില്‍ മുങ്ങിമരിച്ചു

ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും നന്ദന മരിച്ചിരുന്നു. പതിനഞ്ച് വര്‍ഷത്തോളം കുട്ടികളില്ലാതിരുന്ന ചിത്രയ്ക്ക് ഏറെ നാളത്തെ കാത്തിരിപ്പിനും പ്രാര്‍ഥനകള്‍ക്കും ശേഷമാണ് നന്ദന ജനിച്ചത്. സായിബാബ ഭക്തയായ ചിത്രയുടെ മകള്‍ക്ക് നന്ദനയെന്ന് പേര് നല്‍കിയത് സത്യസായി ബാബയായിരുന്നു.
ഷാര്‍ജയില്‍ എആര്‍ റഹ്മാന്‍ അവതരിപ്പിയ്ക്കുന്ന സംഗീതനിശയില്‍ പങ്കെടുക്കാനായിരുന്നു ചിത്രയും മകളോടൊപ്പം ദുബയിലെത്തിയത്. രാവിലെ സംഗീതനിശയുടെ റിഹേഴ്സലിന് പോകാനൊരുങ്ങുന്ന വേളയിലാണ് ദുരന്തമുണ്ടായത്. കുട്ടിയെ കാണാത്തതിനെ തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ നീന്തല്‍കുളത്തില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ ജബേല്‍ അലിയിലുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നുവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
മൃതദേഹം എംബാം ചെയ്യാനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. വെള്ളിയാഴ്ച അവധിയായതിനാല്‍ ഉടന്‍ പോസ്റ്റ്മോര്‍ട്ടം നടത്തി മൃതദേഹം വിട്ടുകിട്ടാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. ഉന്നതതല ഇടപെടല്‍ ഇതിനായി നടക്കുന്നുണ്ടെന്നാണ് അറിയുന്നത്. ഇത് നടന്നില്ലെങ്കില്‍ രണ്ട് ദിവസം കഴിഞ്ഞുമാത്രമേ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം വിട്ടുകിട്ടുകയുള്ളൂ.












Click it and Unblock the Notifications