കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പീഡനശ്രമം: വേലക്കാരി ലിഗംഛേദിച്ചു.

  • By Ajith Babu
Google Oneindia Malayalam News

Woman slices off employer's penis after abuse
ദുബയ്: പീഡിപ്പിക്കാന്‍ ശ്രമിച്ച തൊഴിലുടമയുടെ ലിംഗം വീട്ടുവേലക്കാരി ഛേദിച്ചു. എത്യോപ്യന്‍ യുവതിയാണ്, തന്നോട് മോശമായി പെരുമാറിയ തൊഴിലുടമക്ക് ഉടന്‍ കടുത്ത ശിക്ഷ നല്‍കിയത്.

ദേരയിലാണ് സംഭവം. 70 വയസുള്ള എമിറേറ്റ് പൗരനാണ് യുവതിയായ വേലക്കാരിയോട്് മോശമായി പെരുമാറിയത്.തിങ്കളാഴ്ച പുലര്‍ച്ചെ ഫോണ്‍ കോള്‍ ലഭിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ്, രക്തം വാര്‍ന്നൊഴുകിയ നിലയില്‍ ഇയാളെ കാണുകയും ഉടന്‍ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. വീട്ടുടമ തന്നെയാണ് പൊലീസിനെ വിളിച്ചുവരുത്തിയത്. വീട്ടുവേലക്കാരിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്.

തൊഴിലുടമ തന്നോട് സ്ഥിരം മോശമായി പെരുമാറുന്നതായി യുവതി പൊലീസിനോട് പറഞ്ഞു. തിങ്കളാഴ്ച ഇയാള്‍ യുവതിയെ വിളിച്ച് മസാജ് ചെയ്യണമെന്ന് പറഞ്ഞു. ഇതിനിടയില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് യുവതി കത്തിയെടുത്ത് ഇയാളുടെ ലിംഗം ഛേദിക്കുകയായിരുന്നു. മുറിഞ്ഞുപോയ ലിംഗം തുന്നിച്ചേര്‍ക്കാന്‍ കഴിഞ്ഞുവോയെന്ന കാര്യം വ്യക്തമല്ല.

വേലക്കാരിയ്‌ക്കെതിരെ വധശ്രമത്തിന് ദുബയ് പൊലീസ് കേസെടുത്തിട്ടുണ്ട്. യുഎഇയിലും മറ്റു ഗള്‍ഫ് രാജ്യങ്ങളും വീട്ടുവേലയ്്ക്കായെത്തുന്ന സ്ത്രീകള്‍ പീഡിപ്പിയ്ക്കപ്പെടുന്നത് ഏറിവരികയാണ്. ഇതിനെതിരെ വിവിധ മനുഷ്യാവകാശസംഘടനകള്‍ പ്രതിഷേധവുമായി രംഗത്തുണ്ട്.

English summary
An Ethiopian maid struck back at her allegedly abusive employer in Dubai, slicing off the Emirati man's penis in response to harassment, the 7DAYS daily on Wednesday quoted the emirate's police as saying
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X