സോമനാഥ് ചാറ്റര്‍ജിയ്ക്ക് സിപിഎമ്മിന്റെ ക്ഷണം

കേന്ദ്രത്തിലെ മുന്‍ യുപിഎ സര്‍ക്കാരിന്റെ കാലത്തു ലോക്സഭാ സ്പീക്കറായിരുന്ന സോമനാഥ് ചാറ്റര്‍ജി, സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കാനുള്ള ഇടതുപക്ഷത്തിന്റെ തീരുമാനത്തിന് ഒപ്പം നില്ക്കാഞ്ഞതോടെയാണു പിണക്കത്തിന്റെ തുടക്കം.
ആണവ കരാര്‍ വിഷയത്തിലായിരുന്നു പിന്തുണ പിന്‍വലിക്കാനുള്ള പാര്‍ട്ടി തീരുമാനം. പാര്‍ട്ടി പറഞ്ഞിട്ടും സോമനാഥ് സ്പീക്കര്‍പദം ഉപേക്ഷിച്ചില്ല. അതോടെ 2008ല്‍ പാര്‍ട്ടിയില്‍നിന്നു പുറത്തായി. പുറത്തായെങ്കിലും പാര്‍ട്ടിയ്ക്കെതിരെ രൂക്ഷമായ ഒരു വിമര്‍ശനമോ എതിര്‍പ്പോ സോമനാഥ് ഇതേവരെ പ്രകടിപ്പിച്ചിരുന്നില്ല.
മാത്രമല്ല ബംഗാളില്‍ ഇടതുമുന്നണി വീണ്ടും അധികാരത്തില്‍ വരുമെന്ന് അദ്ദേഹം ഈയിടെ പറയുകയും ചെയ്തിരുന്നു. സോമനാഥിനെ തിരികെ കൊണ്ടുവരണമെന്നു പാര്‍ട്ടിയിലെ പല പ്രമുഖരും നേരത്തേതന്നെ ആഗ്രഹിച്ചിരുന്നു. ഇതിനുള്ള ശ്രമങ്ങള്‍ ഇടക്ക് നടക്കുകയും ചെയ്തിരുന്നു. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പോടെ സോമനാഥ് വീണ്ടും സിപിഎമ്മിന് പ്രിയപ്പെട്ടവനാകും.
ഞാന്‍ സജീവ രാഷ്ട്രീയത്തില്‍നിന്നു വിരമിച്ചുകഴിഞ്ഞു. എന്നു കരുതി ഞാന്‍ മറ്റേതു പാര്‍ട്ടിയെയാണു സ്നേഹിക്കേണ്ടത്? പുറത്തായശേഷം ആരും എന്നെ വിളിച്ചിട്ടില്ല. ഞാനും ആരെയും വിളിച്ചില്ല. വേദനയുണ്ട്.- സോമനാഥ് പറയുന്നു.
പ്രചാരണത്തില്‍ പങ്കെടുക്കണമെന്ന് വ്യക്തിപരമായി ഗൗതംദേവ് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സോമനാഥ് സ്ഥിരീകരിച്ചു. ആരോഗ്യ പ്രശ്നങ്ങളുള്ളതിനാല്‍ ഡോക്ടര്‍മാര്‍ സമ്മതിക്കുകയാണെങ്കില്‍ പൊതുയോഗത്തില്‍ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
-
നാളെ ആരെന്നുമെന്തെന്നും ആർക്കറിയാം! മുന്നണിയിൽ ആളെ കൂട്ടാൻ പിന്നണിയിൽ നീക്കങ്ങൾ... -
മുഖ്യമന്ത്രിയുടെ 'ചെറ്റത്തരം' പരാമർശം: മറുപടിയുമായി ജി. സുധാകരൻ; വിവാദം പുകയുന്നു -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..!












Click it and Unblock the Notifications