കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സോമനാഥ് ചാറ്റര്‍ജിയ്ക്ക് സിപിഎമ്മിന്റെ ക്ഷണം

  • By Lakshmi
Google Oneindia Malayalam News

Somanth
കൊല്‍ക്കത്ത: മുന്‍ ലോക്‌സഭാ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജിയും സിപിഎമ്മും തമ്മിലുള്ള പിണക്കം അവസാനിക്കുന്നു. സിപിഎമ്മിന് വേണ്ടി വോട്ടുചോദിക്കാനിറങ്ങാനായി സോമനാഥ് ചാറ്റര്‍ജിയെ ക്ഷണിച്ചിരിക്കുകയാണ് നേതാക്കള്‍. തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ സോമനാഥ് തീരുമാനിക്കുകയും ചെയ്തിട്ടുണ്ട്. ആദ്യം ഡംഡം മണ്ഡലത്തിലെ സ്ഥനാര്‍ത്ഥിയ്ക്കുവേണ്ടി വോട്ടുചോദിക്കാനായിരിക്കും സോമനാഥ് ഇറങ്ങുക.

കേന്ദ്രത്തിലെ മുന്‍ യുപിഎ സര്‍ക്കാരിന്റെ കാലത്തു ലോക്‌സഭാ സ്പീക്കറായിരുന്ന സോമനാഥ് ചാറ്റര്‍ജി, സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കാനുള്ള ഇടതുപക്ഷത്തിന്റെ തീരുമാനത്തിന് ഒപ്പം നില്‍ക്കാഞ്ഞതോടെയാണു പിണക്കത്തിന്റെ തുടക്കം.

ആണവ കരാര്‍ വിഷയത്തിലായിരുന്നു പിന്തുണ പിന്‍വലിക്കാനുള്ള പാര്‍ട്ടി തീരുമാനം. പാര്‍ട്ടി പറഞ്ഞിട്ടും സോമനാഥ് സ്പീക്കര്‍പദം ഉപേക്ഷിച്ചില്ല. അതോടെ 2008ല്‍ പാര്‍ട്ടിയില്‍നിന്നു പുറത്തായി. പുറത്തായെങ്കിലും പാര്‍ട്ടിയ്‌ക്കെതിരെ രൂക്ഷമായ ഒരു വിമര്‍ശനമോ എതിര്‍പ്പോ സോമനാഥ് ഇതേവരെ പ്രകടിപ്പിച്ചിരുന്നില്ല.

മാത്രമല്ല ബംഗാളില്‍ ഇടതുമുന്നണി വീണ്ടും അധികാരത്തില്‍ വരുമെന്ന് അദ്ദേഹം ഈയിടെ പറയുകയും ചെയ്തിരുന്നു. സോമനാഥിനെ തിരികെ കൊണ്ടുവരണമെന്നു പാര്‍ട്ടിയിലെ പല പ്രമുഖരും നേരത്തേതന്നെ ആഗ്രഹിച്ചിരുന്നു. ഇതിനുള്ള ശ്രമങ്ങള്‍ ഇടക്ക് നടക്കുകയും ചെയ്തിരുന്നു. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പോടെ സോമനാഥ് വീണ്ടും സിപിഎമ്മിന് പ്രിയപ്പെട്ടവനാകും.

ഞാന്‍ സജീവ രാഷ്ട്രീയത്തില്‍നിന്നു വിരമിച്ചുകഴിഞ്ഞു. എന്നു കരുതി ഞാന്‍ മറ്റേതു പാര്‍ട്ടിയെയാണു സ്‌നേഹിക്കേണ്ടത്? പുറത്തായശേഷം ആരും എന്നെ വിളിച്ചിട്ടില്ല. ഞാനും ആരെയും വിളിച്ചില്ല. വേദനയുണ്ട്.- സോമനാഥ് പറയുന്നു.

പ്രചാരണത്തില്‍ പങ്കെടുക്കണമെന്ന് വ്യക്തിപരമായി ഗൗതംദേവ് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സോമനാഥ് സ്ഥിരീകരിച്ചു. ആരോഗ്യ പ്രശ്‌നങ്ങളുള്ളതിനാല്‍ ഡോക്ടര്‍മാര്‍ സമ്മതിക്കുകയാണെങ്കില്‍ പൊതുയോഗത്തില്‍ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

English summary
former Lok Sabha Speaker Somnath Chatterjee who was expelled from the Communist Party of India (Marxist) in July 2008 is likely to attend an election rally in support of the party's candidate from Dum Dum constituency in North 24 Parganas district on April 24.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X