ഇടതിനെ ഇറക്കാന്‍ മമത വിചാരിക്കണം: പ്രണബ്

ഒരു സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് പ്രണബ് ഇതു വ്യക്തമാക്കിയത്. ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് തൃണമൂല്‍ കോണ്‍ഗ്രസ് നല്‍കിയ സീറ്റുകളുടെ എണ്ണത്തില്‍ അതൃപ്തിയുണ്ടോയെന്ന ചോദ്യത്തിന് ബംഗാളിലെ ഇടതു സര്‍ക്കാരിനെ താഴെയിറക്കുകയെന്നതാണ് പ്രധാന ലക്ഷ്യമെന്നും ഇതിനായി പ്രധാന സഖ്യകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസുമായി വിട്ടുവീഴ്ചകള്‍ക്കു തയ്യാറാകേണ്ടി വരുമെന്നുമാണ് പ്രണബ് ഉത്തരം നല്‍കിയത്.
ഭൂരിപക്ഷം കിട്ടുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്ന് പറഞ്ഞ പ്രണബ് സര്‍ക്കാരില്‍ ചേരുന്നതു സംബന്ധിച്ച് ആലോചിച്ചിട്ടില്ലെന്നും അതു സംബന്ധിച്ച് പാര്‍ട്ടി നേതൃത്വം പിന്നീട് തീരുമാനമെടുക്കുമെന്നും വ്യക്തമാക്കി.












Click it and Unblock the Notifications