മാനഭംഗശ്രമം: എംഎല്‍യുടെ ഡ്രൈവര്‍ പിടിയില്‍
കൊല്ലം: വികലാംഗയായ പെണ്‍കുട്ടിയെ കാറില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ച കുറ്റത്തിന് എംഎല്‍എയുടെ ഡ്രൈവറെ അറസ്റ്റുചെയ്തു.
നെടുവത്തൂര്‍ എംഎല്‍എ ബി. രാഘവന്റെ ഡ്രൈവര്‍ സുനിലിനെയാണ് അറസ്റ്റുചെയ്തിരിക്കുന്നത്. വ്യാഴാഴ്ച വൈകീട്ട് കാറിനുള്ളിലാണ് ഇയാള്‍ പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചത്.
കുന്നിക്കോട് പത്തനാപുരം റോഡില്‍ ബസ് കാത്തുനില്‍ക്കുകയായിരുന്ന പെണ്‍കുട്ടിയെ പത്തനാപുരത്ത് എത്തിക്കാമെന്ന് പറഞ്ഞ് സുനില്‍ കാറില്‍ കയറ്റിക്കൊണ്ടുപോകുകയും കാറില്‍ പീഡിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നു.
പെണ്‍കുട്ടിയുടെ നിലവിളി കേട്ട നാട്ടുകാര്‍ കാര്‍ തടഞ്ഞുനിര്‍ത്തി ഡ്രൈവറെ കയ്യോടെ പിടികൂടുകയുമായിരുന്നു.
സുനിലിനെ പത്തനാപുരം സ്‌റ്റേഷനിലേക്ക് പോലീസ് കൊണ്ടുപോയി. പീഡനശ്രമത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു. ബി.രാഘവന്‍ എം.എല്‍.എ. സംഭവത്തെക്കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല.












Click it and Unblock the Notifications