സ്വര്‍ണവില സര്‍വ്വകാലറെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം പവന് 15,880 രൂപയായിരുന്നു. 200 രൂപയുടെ വര്‍ധനവാണ് ശനിയാഴ്ച ഉണ്ടായത്. ആഗോള വിപണിയിലെ വില വ്യതിയാനം ഇന്ത്യയിലും പ്രതിഫലിക്കുന്നുണ്ടെങ്കിലും കേരളത്തില്‍ വിവാഹ സീസണ്‍, വിഷു എന്നിവയാണ് സ്വര്‍ണവിലയെ ഉയര്‍ന്ന നിലയില്‍ത്തന്നെ നിര്‍ത്തുന്നത്.
ഓഹരി വിപണിയിലെ നിരന്തര ഇടിവും സുരക്ഷിത നിക്ഷേപമെന്ന നിലയ്ക്ക് സ്വര്‍ണത്തെ കാണാന്‍ ഉപഭോക്താക്കളെ പ്രേരിപ്പിക്കുകയാണ്. ഡോളറിനെതിരെ രൂപയുടെ മൂല്യം ഉയര്‍ന്നു നില്‍ക്കുന്നതും സ്വര്‍ണ വില ഉയരുന്നതിനുള്ള മറ്റൊരു കാരണമാണ്.












Click it and Unblock the Notifications