കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരഞ്ഞെടുപ്പില്‍ തോറ്റാല്‍ ലോകാവസാനമല്ല: കാരാട്ട്

  • By Lakshmi
Google Oneindia Malayalam News

Karat
ദില്ലി: നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലും ബംഗാളിലും ഇടതുമുന്നണി പരാജയപ്പെട്ടാല്‍ അത് ലോകാവസാനമൊന്നുമല്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്.

തിരഞ്ഞെടുപ്പ് തോല്‍വി ഇടതുപക്ഷത്തിന്റെ അന്ത്യത്തിന് കാരണമാകില്ല. തിരഞ്ഞെടുപ്പ് വിജയങ്ങളിലൂടെയും സര്‍ക്കാരില്‍ അംഗമായും മാത്രമല്ല കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നിലനില്‍ക്കുന്നതെന്നും ഇരു സംസ്ഥാനങ്ങളിലും ഭരണം നിലനിര്‍ത്താനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് തിരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച് കാരാട്ട് ഈ അഭിപ്രായ പ്രകടനം നടത്തിയത്.

കേരളത്തിലും ബംഗാളിലും വികസനം നടക്കുന്നില്ലെന്ന പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെയും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെയും ആരോപണം സംബന്ധിച്ച ചോദ്യത്തിന് കോണ്‍ഗ്രസ് ഇതര സര്‍ക്കാരുകളെ കുറിച്ച് കോണ്‍ഗ്രസ് നേതൃത്വം പതിവായി ഉപയോഗിക്കുന്ന ആരോപണമാണിതെന്നും സാധാരണക്കാര്‍ക്കു വേണ്ടി ഏറെ കാര്യങ്ങള്‍ ചെയ്ത സര്‍ക്കാരുകളാണ് കേരളത്തിലും ബംഗാളിലുമുള്ളതെന്നും അദ്ദേഹം പറഞ്ഞു.

അഴിമതിക്കെതിരെ നടപടിയെടുക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പരാജയപ്പെട്ട സാഹചര്യത്തിലുണ്ടായ ആശങ്കയാണ് നിരാഹാര സമരത്തിലൂടെ അണ്ണാ ഹസാരെ പ്രകടിപ്പിച്ചതെന്നും അണ്ണാ ഹസാരെയുടെ സമരവുമായി ബന്ധപ്പെട്ട ഒരു ചോദ്യത്തിന് അദ്ദേഹം മറുപടി നല്‍കി. എന്നാല്‍ സമൂഹത്തെ പൊതുവായി പ്രതിനിധീകരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്ന് ആര്‍ക്കും അവകാശപ്പെടാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.

English summary
In an interview with a national daily CPM general secretary Prakash Karat said that he don’t think such an eventuality will arise. But even if you assume it, well, it will not be the end of the world. We are a communist party. We don’t survive only by winning elections or staying in governments.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X