ഓര്‍മ്മകള്‍ ബാക്കി; നന്ദനയുടെ സംസ്‌കാരം കഴിഞ്ഞു

ദുബയിലെ വീട്ടിലെ നീന്തല്‍ക്കുളത്തില്‍ വീണാണ് കഴിഞ്ഞ ദിവസം നന്ദന മരിച്ചത്. മൃതദേഹം വ്യാഴാഴ്ച രാത്രി ദുബായില്‍നിന്ന് ചെന്നൈയില്‍ കൊണ്ടുവന്നു.
ചിത്രയുടെ വീട്ടില്‍ പൊതുദര്‍ശനത്തിനുവച്ച മൃതദേഹത്തില്‍ ചലച്ചിത്ര, സാമൂഹിക രംഗങ്ങളിലെ ഒട്ടേറെപ്പേര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. ഗായകരായ എസ്.പി.ബാലസുബ്രഹ്മണ്യം, എസ്. ജാനകി, പി.സുശീല, നടന്‍ അജിത്ത്, ഷൈനി വില്‍സണ്‍ തുടങ്ങിയവര്‍ ചെന്നൈയിലുള്ള ചിത്രയുടെ വീട്ടില്‍ എത്തിയിരുന്നു.
ചെന്നൈയിലെ കോട്ടൂര്‍പുരത്തുള്ള കിഡ്‌സ് സെന്‍ട്രല്‍സ്‌കൂളിലെ ഒന്നാംക്ലാസ് വിദ്യാര്‍ഥിയായിരുന്നു നന്ദന. ദുബയിലെ എമിറേറ്റ്‌സ് ഹില്‍സിലെ ഒരു വില്ലയിലെ നീന്തല്‍ക്കുളത്തില്‍ വ്യാഴാഴ്ച രാവിലെ 9 മണിയോടെയായിരുന്നു നന്ദന അപകടത്തില്‍ പെട്ടത്. അപകടസമയത്ത് ചിത്ര സ്ഥലത്തില്ലായിരുന്നു.
എആര്‍ റഹ്മാന്റെ സംഗീത പരിപാടിയില്‍ പങ്കെടുക്കാന്‍ വേണ്ടിയാണ് ചിത്ര ഭര്‍ത്താവ് വിജയശങ്കറിനും മകള്‍ക്കുമൊപ്പം ദുബയില്‍ എത്തിയത്.












Click it and Unblock the Notifications