കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓര്‍മ്മകള്‍ ബാക്കി; നന്ദനയുടെ സംസ്‌കാരം കഴിഞ്ഞു

  • By Lakshmi
Google Oneindia Malayalam News

Chitra With Family
ചെന്നൈ: പ്രശസ്ത ഗായിക കെ.എസ്. ചിത്രയുടെ മകള്‍ നന്ദന (8) യുടെ മൃതദേഹം വെള്ളിയാഴ്ച വൈകീട്ട് ചെന്നൈയിലെ വടപളനിക്കടുത്തുള്ള എ.വി.എം. ശ്മശാനത്തില്‍ സംസ്‌കരിച്ചു.

ദുബയിലെ വീട്ടിലെ നീന്തല്‍ക്കുളത്തില്‍ വീണാണ് കഴിഞ്ഞ ദിവസം നന്ദന മരിച്ചത്. മൃതദേഹം വ്യാഴാഴ്ച രാത്രി ദുബായില്‍നിന്ന് ചെന്നൈയില്‍ കൊണ്ടുവന്നു.

ചിത്രയുടെ വീട്ടില്‍ പൊതുദര്‍ശനത്തിനുവച്ച മൃതദേഹത്തില്‍ ചലച്ചിത്ര, സാമൂഹിക രംഗങ്ങളിലെ ഒട്ടേറെപ്പേര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. ഗായകരായ എസ്.പി.ബാലസുബ്രഹ്മണ്യം, എസ്. ജാനകി, പി.സുശീല, നടന്‍ അജിത്ത്, ഷൈനി വില്‍സണ്‍ തുടങ്ങിയവര്‍ ചെന്നൈയിലുള്ള ചിത്രയുടെ വീട്ടില്‍ എത്തിയിരുന്നു.

ചെന്നൈയിലെ കോട്ടൂര്‍പുരത്തുള്ള കിഡ്‌സ് സെന്‍ട്രല്‍സ്‌കൂളിലെ ഒന്നാംക്ലാസ് വിദ്യാര്‍ഥിയായിരുന്നു നന്ദന. ദുബയിലെ എമിറേറ്റ്‌സ് ഹില്‍സിലെ ഒരു വില്ലയിലെ നീന്തല്‍ക്കുളത്തില്‍ വ്യാഴാഴ്ച രാവിലെ 9 മണിയോടെയായിരുന്നു നന്ദന അപകടത്തില്‍ പെട്ടത്. അപകടസമയത്ത് ചിത്ര സ്ഥലത്തില്ലായിരുന്നു.

എആര്‍ റഹ്മാന്റെ സംഗീത പരിപാടിയില്‍ പങ്കെടുക്കാന്‍ വേണ്ടിയാണ് ചിത്ര ഭര്‍ത്താവ് വിജയശങ്കറിനും മകള്‍ക്കുമൊപ്പം ദുബയില്‍ എത്തിയത്.

English summary
Playback singer KS Chithra’s eight-year-old daughter who drowned in a swimming pool in a villa in Dubai, was cremated today. The funeral rites were held at a crematorium near Vadapazhani in Chennai on Friday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X