4സ്ത്രീകളെ പ്രണയിച്ചിട്ടുണ്ടെന്ന് രത്തന്‍ ടാറ്റ

ഇപ്പോഴിതാ വിവാഹം കഴിയ്ക്കാത്തതിന് പിന്നിലെ കാരണം അദ്ദേഹമായിട്ടുതന്നെ വെളിപ്പെടുത്തിയിരിക്കുന്നു. ജീവിതത്തില്‍ തനിയ്ക്ക് നാലു പ്രണയങ്ങളുണ്ടായിരുന്നുവെന്നാണ് ടാറ്റ പറയുന്നത്. നാലും വിവാഹത്തിന് അടുത്തുവരെ എത്തുകയും ഒടുക്കം പരാജയപ്പെടുകയുമായിരുന്നുവത്രേ.
നാലു പ്രണയങ്ങളും 1960കളില്‍ താന്‍ അമേരിക്കയില്‍ ജോലിചെയ്യുമ്പോഴാണ് സംഭവിച്ചതെന്നും ടാറ്റ പറയുന്നു. സിഎന്‍എന്‍ ചാനലിലെ ടോക്ക് ഏഷ്യ എന്ന പരിപാടിയില്‍ സംസാരിക്കവെയാണ് ടാറ്റ മനസ്സുതുറന്നത്.
പ്രണയം തകരുകയും വിവാഹം നടക്കാതെ പോവുകയും ചെയ്‌തെങ്കിലും അവിവാഹിതനായി കഴിയുകയെന്നത് മോശം കാര്യമല്ലെന്നും ടാറ്റ പറയുന്നു. മാത്രമല്ല വിവാഹം കഴിഞ്ഞിരുന്നുവെങ്കില്‍ അത് ചിലപ്പോള്‍ അതിനേക്കാള്‍ വലിയ പ്രശ്‌നമായി മാറാമായിരുന്നുവെന്നും അദ്ദേഹം പറയുന്നു.
ഇപ്പോള്‍ 73കാരനാണ് ഈ ബിസിനസുകാരന്‍ 2012ഓടെ വിശ്രമജീവിതത്തിലേയ്ക്ക് മാറാനാണ് പദ്ധതിയിടുന്നത്.












Click it and Unblock the Notifications