കശ്മീരില്‍ വനിതാ സ്ഥാനാര്‍ത്ഥി വെടിയേറ്റു മരിച്ചു
ശ്രീനഗര്‍: കാശ്മീരില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വനിതാ സ്ഥാനാര്‍ഥി തീവ്രവാദികളുടെ വെടിയേറ്റു മരിച്ചു.
ഹസീന ബീഗം (40) ആണ് വെള്ളിയാഴ്ച രാത്രിയുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. മധ്യകാശ്മിരിലെ ബുജ്ഗം ജില്ലയില്‍ ചരാര്‍ ഇ ഷെരീഫ് മേഖലയിലാണ് ആക്രമണമുണ്ടായത്.
ഏപ്രില്‍ 21 നാണ് ബീഗം മത്സരിക്കുന്ന വാര്‍ഡില്‍ വോട്ടെടുപ്പ് നടക്കാരിനുന്നത്. പ്രതിപക്ഷമായ പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി (പി.ഡി.പി)യുടെ സഖ്യകക്ഷിയായാണ് സ്വതന്ത്ര സ്ഥാനാര്‍ഥിയായി ബീം മത്സരിക്കാനിറങ്ങിയത്.
വെടിയേറ്റു വീണ ബീഗത്തെ പുല്‍വാമ്മയിലെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നുവെന്ന് അധികൃതര്‍ അറിയിച്ചു.
13ന് തുടങ്ങിയ പഞ്ചായത്ത് തെരഞ്ഞെടുപ്പിനിടെ നടക്കുന്ന ആദ്യരാഷ്ട്രീയ കൊലപാതകമാണിത്. 16 ഘട്ടങ്ങളായാണ് കശ്മീരില്‍ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകുന്നത്.


Click it and Unblock the Notifications