കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വധുവും വരനും വിവാഹത്തിന് നഗ്നരായെത്തി

  • By Super
Google Oneindia Malayalam News

ഓസ്ട്രിയയില്‍ ഒരു നഗ്നവിവാഹം
ലണ്ടന്‍: സ്വന്തം വിവാഹം എങ്ങനെ വ്യത്യസ്തമാക്കാമെന്ന് ആഗ്രഹിക്കുന്നവരാണ് വിവാഹിതരാകാന്‍ പോകുന്ന എല്ലാവരും. ചിലര്‍ ആകാശത്തും, മറ്റുചിലര്‍ കടലിനടിയിലും വച്ചുവരെ കെട്ടുനടത്തുന്നത്് നമ്മള്‍ കേട്ടിട്ടുണ്ട്. ചിലര്‍ കോടികള്‍ ചെലവഴിച്ചാണ് വിവാഹത്തെ വ്യത്യസ്തമാക്കുന്നതെങ്കില്‍ ചിലര്‍ കോടികളുണ്ടായിട്ടും വിവാഹം ലളിതമാക്കിയും ശ്രദ്ധേയരാകുന്നു.

ഇതുപോലെയൊക്കെ എങ്ങനെ വിവാഹം വ്യത്യസ്തമാക്കുമെന്ന് ചിന്തയിലായിരുന്നു ഓസ്ട്രിയക്കാരായ മെലാനി ഷാസ്‌നെറും ഭാര്യ റെനെ ഷാസ്‌നെറും. വിവാഹം എങ്ങനെ വ്യത്യസ്തമാക്കാമെന്ന് ചിന്തിച്ച് ചിന്തിച്ച് ഒടുവില്‍ ഇവര്‍ കണ്ടെത്തിയ വഴി ആരെയുമൊന്ന് നാണിപ്പിക്കുന്നതാണ്.

നഗ്നരായി വിവാഹിതരാവുക ഇതായിരുന്നു മുപ്പത്തിയൊന്നുകാരായ മെലാനിയുടെയും റെനെയുടെയും ഐഡിയ. ആ ഐഡിയ പ്രകാരം അവര്‍വിവാഹം ചെയ്യുകയും വാര്‍ത്തയില്‍ ഇടം നേടുകയും ചെയ്തു. ഫെല്‍ഡ്കിര്‍ച്ചനിലെ രജിസ്ട്രാര്‍ ഓഫീസിലേക്ക് പൂര്‍ണ നഗ്‌നരായിട്ടാണ് ഇവര്‍ വിവാഹത്തിനായി എത്തിയത്.

നഗ്നരായിട്ടാണ് വധുവും വരനും എത്തിയതെങ്കിലും ബന്ധുക്കളും സുഹൃത്തുക്കലുമെല്ലാം നല്ല മാന്യമായി വസ്ത്രം ധരിച്ചാണ് ചിടങ്ങിനെത്തിയത്.

വധുഅരയ്ക്കുതാഴെ വസ്ത്രം ധരിച്ചിരുന്നു, തലയില്‍ ഒരു നെറ്റും പക്ഷേ മാറിടം പൂര്‍ണ നഗ്നമായിരുന്നു. വരനാകട്ടെ പേരിന് ഒരു തൊപ്പി മാത്രമാണ് തലയില്‍ വച്ചത്. ഇതേ രീതിയില്‍ ഇവര്‍ വിവാഹ ഫോട്ടോയ്ക്ക് പോസു ചെയ്യുകയും വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുക്കുകയും ചെയ്തു.

സ്വന്തം ശരീരത്തെ കുറിച്ച് നാണമുണ്ടാവേണ്ട കാര്യമില്ല. തന്നെയുമല്ല വിവാഹ വസ്ത്രം വേണ്ടിവരാഞ്ഞതിനാല്‍ അത്രയും ലാഭം ഉണ്ടായി എന്നും മെലാനിയും റെനെയും വിവാഹ ശേഷം മാധ്യമങ്ങളോട് പറഞ്ഞു.

English summary
Austrian couple Melanie & Rene Schachner hold nude wedding in Feldkirchen. Couple had racked their brains to come up with something so memorable for their big day that they would never forget
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X