Get Updates
Get notified of breaking news, exclusive insights, and must-see stories!

ട്രേഡ് യൂണിയനുകള്‍ക്കെതിരെ ഇടയലേഖനം

കൊച്ചി: സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ട്രേഡ് യൂണിയനുമെതിരെ കേരള കത്തോലിക്കാ ബിഷപ്പുമാരുടെ സമിതി (കെ.സി.ബി.സി) യുടെ ഇടയലേഖനം.

മെയ് ഒന്നിന് തൊഴിലാളി ദിനത്തില്‍ കുര്‍ബാന മധ്യേ വായിക്കുന്നതിനായി തയ്യാറാക്കിയിരിക്കുന്ന ഇടയലേഖനത്തില്‍ സര്‍ക്കാര്‍ ജീവനക്കാരെയും ട്രേഡ് യൂണിയനുകളെയും ശക്തമായി വിമര്‍ശിക്കുന്നുണ്ട്.

സര്‍ക്കാര്‍ ജീവനക്കാരില്‍ അധികവും ആത്മാര്‍ത്ഥമായി ജോലി ചെയ്യാന്‍ മനസ്സുകാട്ടത്തവരാണെന്നും ജോലി ചെയ്യുന്നവരെ പോലും നിരുത്സാഹപ്പെടുത്തുന്ന നിലപാട് ഇത്തരക്കാര്‍ സ്വീകരിക്കുന്നതെന്നും ഇടയലേഖനത്തില്‍ പറയുന്നു.

സത്യസന്ധമായി ജോലി ചെയ്യുന്നവര്‍ക്ക് പിന്തുണ നല്‍കാന്‍ ഇത്തരക്കാര്‍ തയ്യാറാകുന്നില്ല. ഇത് ജീവനക്കാരുടെ ഉത്സാഹം കെടുത്തുന്നുവെന്നും ഇടയലേഖനത്തില്‍ കുറ്റപ്പെടുത്തുന്നു.

സംഘടിത മേഖലയില്‍ ജോലി ചെയ്യുന്നവരെയും സ്ത്രീ തൊഴിലാളികളെയും ട്രേഡ് യൂണിയനുകള്‍ അവഗണിക്കുകയാണ്. അദ്ധ്വാനിക്കാതെ കൂലി വാങ്ങുന്ന നോക്കുകൂലി സമ്പ്രാദായം അവസാനിപ്പിക്കാന്‍ ട്രേഡ് യൂണിയനുകള്‍ക്ക് കഴിയാത്തത് അപലപനീയമാണ്- കെസിബിസി ലേഖനത്തില്‍ പറയുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+