കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചാലക്കുടിയലും വല്ലപ്പുഴയിലും പോളിങ് നിരക്ക് കൂടി

  • By Lakshmi
Google Oneindia Malayalam News

Voting Machine
തിരുവനന്തപുരം: സംസ്ഥാനത്ത് ഏപ്രില്‍ 16ന് ശനിയാഴ്ച റീപോളിങ് നടന്ന ചാലക്കുടി, പട്ടാമ്പി നിയോജകമണ്ഡലങ്ങളിലെ രണ്ടു ബൂത്തുകളിലും പോളിങ് നിരക്കില്‍ വര്‍ധന.

ചാലക്കുടി മണ്ഡലത്തിലെ 88ാം നമ്പര്‍ ബൂത്തില്‍ 80.66% പേര്‍ വോട്ടു രേഖപ്പെടുത്തി, ഇതേസമയം പട്ടാമ്പി മണ്ഡലത്തിലെ വല്ലപ്പുഴയിലെ 118ആം നമ്പര്‍ ബൂത്തിലെ റീപോളിങ്ങില്‍ 72.35ശതമാനം പോളിങാണ് രേഖപ്പെടുതത്ിയത്.

ബുധനാഴ്ച നടന്ന വോട്ടെടുപ്പില്‍ ചാലക്കുടിയിയെ ഈ ബൂത്തിലെ പോളിങ് ശതമാനം 76.44 ആയിരുന്നു. അതേസമയം വല്ലപ്പുഴയിലേത് 64.39ശതമാനമായിരുന്നു.

റീപോളിങ്ങിനിടെ ചാലക്കുടിയിലെ ബൂത്തില്‍ ഒരു കള്ളവോട്ടും നടന്നു. 11 മണിയോടെ വോട്ട് ചെയ്യാനെത്തിയ കൂടപ്പുഴ തത്തമംഗലത്ത് റഹീമ നാസറിന്റെ വോട്ട് മറ്റാരോ ചെയ്തു. ബുധനാഴ്ച നടന്ന വോട്ടെടുപ്പില്‍ ചെയ്ത വോട്ടുകളും യന്ത്രത്തില്‍ രേഖപ്പെടുത്തിയ വോട്ടുകളും തമ്മില്‍ വ്യത്യാസം വന്നതിനാല്‍ റീപോളിങ് നടത്താന്‍ തീരുമാനിക്കുകയായിരുന്നു.

766 പേര്‍ വോട്ട് ചെയ്‌തെങ്കിലും 739 പേരുടെ വോട്ടുകള്‍ മാത്രമാണ് അന്ന് യന്ത്രത്തില്‍ പതിഞ്ഞത്. യുഡിഎഫിന്റെ കെ.ടി. ബെന്നിയും എല്‍ഡിഎഫ് സ്ഥാനാര്‍ഥി ബി.ഡി. ദേവസ്സിയുമാണ് ചാലക്കുടിയില്‍ മല്‍സരിക്കുന്നത്.

വോട്ടിങ് യന്ത്രത്തില്‍ തിരിമറി കണ്ടെത്തിയതിനെ തുടര്‍ന്നാണ് പട്ടാമ്പിയിലെ ബൂത്തില്‍ വീണ്ടും വോട്ടെടുപ്പ് വേണ്ടിവന്നത്. യന്ത്രത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി സി.പി. മുഹമ്മദിന്റെ പേരിനു നേരെ ബിജെപി സ്ഥാനാര്‍ഥി പൂക്കാട്ടിരി ബാബുവിന്റെ ചിഹ്നമായ താമരയും, ബാബുവിന്റെ പേരിന് നേരെ കോണ്‍ഗ്രസ് ചിഹ്നമായ കൈപ്പത്തിയും കണ്ടതിനെ തുടര്‍ന്ന് വോട്ടെടുപ്പ് രണ്ടര മണിക്കൂറോളം നിര്‍ത്തിവച്ചിരുന്നു.

യുഡിഎഫിന്റെ പരാതിയെ തുടര്‍ന്നാണ് റീപോളിങ്ങിന് തീരുമാനിച്ചത്. ശനിയാഴ്ച വന്‍ പൊലീസ് സന്നാഹം എര്‍പ്പെടുത്തിയതിന് പുറമേ വോട്ട് ചെയ്യാനെത്തിയവരെ വീഡിയോ ക്യാമറയില്‍ പകര്‍ത്തുകയും ചെയ്തു.

English summary
The repolling ordered by the Election Commission in two booths in the State passed off peacefully on Saturday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X