കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അരുണിമയ്ക്ക് സഹായവുമായി ഹര്‍ഭജനും യുവിയും

  • By Lakshmi
Google Oneindia Malayalam News

Arunima
മുംബൈ: തീവണ്ടിയാത്രക്കിടെ കൊള്ളക്കാര്‍ പുറത്തേയ്ക്ക് തള്ളിയിട്ടതിനെത്തുടര്‍ന്ന കാല് തകര്‍ന്ന ദേശീയ ഫുട്‌ബോള്‍ താരം അരുണിമ സോനു സിന്‍ഹയ്ക്ക് സഹായഹസ്തവുമായി ക്രിക്കറ്റ് താരങ്ങള്‍.

ഹര്‍ഭജന്‍ സിങും യുവരാജ് സിങുമാണ് അരുണിമയെ സഹായിക്കാനായി മുന്നോട്ടുവന്നിരിക്കുന്നത്. രണ്ടുപേരും ഓരോ ലക്ഷം രൂപവീതമാണ് അരുണിമയ്ക്ക് നല്‍കുക.

കായികതാരം എന്ന നിലയില്‍ അരുണിമയെ സഹായിക്കാനുള്ള ഉത്തരവാദിത്തമുണ്ട്. അരുണിമയ്ക്ക് ഈ സാഹചര്യം നേരിടാനുള്ള മനോബലം ഉണ്ടാകട്ടെ. നഷ്ടപ്പെട്ടകാലിന് ഒരിക്കലും പണം പകരമാവില്ല.-എന്നാണ് ഹര്‍ഭജന്‍ പറഞ്ഞത്.

മോഷ്ടാക്കള്‍ക്കെതിരെ അരുണിമ കാട്ടിയ ധീരത യുവരാജ് സിങ് ഫൌണ്ടേഷന്‍ അനുസ്മരിച്ചു. തിങ്കളാഴ്ച രാത്രിയാണ് ഉത്തര്‍പ്രദേശിലെ ബറയിലിയില്‍ വച്ച് മൂന്നംഗ സംഘം അരുണിമയുടെ മാല മോഷ്ടിക്കാന്‍ ശ്രമിച്ചത്.

ചെറുത്തു നിന്ന അവരെ ട്രാക്കിലേക്ക് തള്ളിയിടുകയായിരുന്നു. തൊട്ടടുത്ത ട്രാക്കിലൂടെ കടന്നുപോയ ട്രെയിന്‍ അരുണിമയുടെ കാലില്‍ കയറുകയായിരുന്നു. പൂര്‍ണമായും തകര്‍ന്ന കാല്‍ മുറിച്ചുമാറ്റുകയായിരുന്നു.

ഇപ്പോള്‍ ആശുപത്രിയില്‍ കഴിയുന്ന അരുണിമയുടെ മോഹം പക്ഷേ മറ്റൊന്നാണ്. തനിക്ക് കിട്ടുന്ന നഷ്ടപരിഹാരമുപയോഗിച്ച് നിര്‍ധനരായ കുട്ടികള്‍ക്കു വേണ്ടി സ്വന്തം നാട്ടില്‍ ഒരു കായിക അക്കാദമി സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ് ഈ 23കാരി.

English summary
Arunima Sonu Sinha, the athlete who lost her leg in a train accident, has made a huge gesture by taking decision to donate all the money she has received so far for medical aid and support to her sports academy. Cricketers Harbhajan Singh and Yuvraj Singh will donate 1lakh rs for her.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X