Get Updates
Get notified of breaking news, exclusive insights, and must-see stories!

സര്‍ക്കസില്‍ കുട്ടികളെ ഉപയോഗിക്കരുത്: കോടതി

Supreme Court
ദില്ലി: സര്‍ക്കസിലെ അഭ്യാസ പ്രകടനങ്ങള്‍ക്ക് കുട്ടികളെ ഉപയോഗിക്കുന്നത് സുപ്രീംകോടതി വിലക്കി. സര്‍ക്കസ് കേന്ദ്രങ്ങളില്‍ അടിയന്തരമായി റെയ്ഡ് നടത്തി കുട്ടികളെ മോചിപ്പിച്ച് പുനരധിവസിപ്പിക്കാനും കോടതി കേന്ദ്ര സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി. രണ്ട് മാസത്തെ സമയപരിധിയാണ് ഇതിനായി കോടതി സര്‍ക്കാരിന് നല്‍കിയത്.

കുട്ടികളുടെ മൗലികാവകാശം സംരക്ഷിക്കേണ്ടത് ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയ ജസ്റ്റീസ് ദല്‍വീര്‍ ഭണ്ഡാരി, സര്‍ക്കസ് മേഖലയില്‍ കുട്ടികളെ ജോലി ചെയ്യിപ്പിക്കുന്നത് അവസാനിപ്പിക്കുന്നതിന് രണ്ടു മാസത്തിനകം വിജ്ഞാപനം പുറപ്പെടുവിക്കണമെന്നും കേന്ദ്രത്തോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

സര്‍ക്കസില്‍ ജോലി ചെയ്യുന്ന 14 വയസിന് താഴെയുള്ള കുട്ടികളെ മോചിപ്പിച്ച് പുനരധിവസിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് എന്‍.ജി.ഒ അസോസിയേഷനായ ബച്ച്പന്‍ ബച്ചാവോ എന്ന സംഘടനയാണ് സുപ്രീംകോടതിയെ സമീപിച്ചത്.

സുപ്രീംകോടതി ഉത്തരവ് നടപ്പാക്കുന്നതിന് സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ എന്തെല്ലാമെന്ന് 10 ആഴ്ചയ്ക്കുള്ളില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാനും കോടതി നിര്‍ദ്ദേശിച്ചു. കേസ് ജൂലായ് 10ന് വീണ്ടും പരിഗണിക്കും

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+