കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡ്രൈവറില്ലാതെ തീവണ്ടി 20കിലോമീറ്റര്‍ ഓടി

  • By Lakshmi
Google Oneindia Malayalam News

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ തീവണ്ടി ഡ്രൈവറില്ലാതെ 20 കിലോമീറ്റര്‍ ദൂരം ഓടി. സംഭവത്തെക്കുറിച്ച് റെയില്‍വേ അന്വേഷണം ആരംഭിച്ചു.

ഖാസിഗുണ്ട് സ്‌റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന തീവണ്ടിയാണ് തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെ തനിയെ നീങ്ങിപ്പോയത്. അനന്ത്‌നാഗ് സ്‌റ്റേഷന് സമീപം വച്ച് റെയില്‍പാളത്തിലെ ഉയര്‍ന്ന ഭാഗത്ത് എത്തിയപ്പോള്‍ തീവണ്ടി നില്‍ക്കുകയായിരുന്നു.

െ്രെഡവറോ, റെയില്‍വേ ജീവനക്കാരോ ഇല്ലാതെ തീവണ്ടി ഇത്രയും ദൂരം നീങ്ങിപ്പോയത് ഗുരുതരമായ വീഴ്ചയായാണ് റെയില്‍വേ കാണുന്നത്. അതേസമയം സംഭവത്തെ കുറിച്ച് പ്രതികരിക്കാന്‍ റെയില്‍വേ അധികൃതര്‍ വിസമ്മതിച്ചു.

2008 ഒക്ടോബറില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങാണ് കശ്മീര്‍ താഴ് വരയിലെ തീവണ്ടി സര്‍വ്വീസ് ഉത്ഘാടനം ചെയ്തത്. ഇവിടത്തെ പാതയില്‍ ഭീകകരുടെ ആക്രമണം പതിവാണ്. മാര്‍ച്ച് മാസത്തില്‍ ഇവിടത്തെ റെയില്‍വേ പാളങ്ങള്‍ കൂട്ടത്തോടെ നശിപ്പിക്കപ്പെട്ടിരുന്നു.

English summary
Railway officials in Jammu and Kashmir were caught napping as a train from Qazigund in the Kashmir Valley plied for over 20 kilometres without a driver, leading to an inquiry for action against officials on duty,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X