കാവ്യയ്‌ക്കെതിരെ ഡിഫിക്കാരുടെ കരിങ്കൊടി പ്രകടനം

നിയമസഭാ തിരഞ്ഞെടുപ്പില്‍ പത്തനാപുരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി കെ.ബി. ഗണേഷ്‌കുമാറിനുവേണ്ടി പ്രചാരണം നടത്തിയതില്‍ പ്രതിഷേധിച്ചാണിത്.
ഞായറാഴ്ച വൈകിട്ട് നാലുമണിയോടെയാണ് കാവ്യ ഉത്ഘാടനച്ചടങ്ങിന് എത്തിയത്. താരത്തിനു നേരെ ഡിവൈഎഫ്‌ഐ പ്രതിഷേധമുണ്ടാകുമെന്നു മുന്‍കൂട്ടി വിവരം ലഭിച്ചതിനാല്‍ വന്‍ പൊലീസ് സംഘം സ്ഥലത്തുണ്ടായിരുന്നു.
സ്ഥാപനത്തിനു മുന്‍പില്‍ വന്‍ ജനക്കൂട്ടവുമുണ്ടായിരുന്നു. ഇരുപത്തഞ്ചോളം പേര്‍ കരിങ്കൊടിയും ഡിവൈഎഫ്‌ഐ പതാകയുമായി എത്തിയാണു മുദ്രാവാക്യം മുഴക്കിയത്. േ
നരത്തേ സ്ഥലത്തെത്തിയിരുന്ന കാവ്യ കെട്ടിടത്തിന്റെ മുകള്‍നിലയിലെത്തി ജനക്കൂട്ടത്തെ അഭിവാദ്യം ചെയ്തപ്പോഴും മുദ്രാവാക്യം വിളി തുടര്‍ന്നു. ഇതു കാര്യമാക്കാതെ കാവ്യ ഉദ്ഘാടനം നിര്‍വഹിച്ചു. അല്‍പം കഴിഞ്ഞപ്പോള്‍ പ്രതിഷേധക്കാര്‍ പ്രകടനമായി തിരിച്ചു പോയി.
യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്കു വേണ്ടി പ്രചാരണത്തിനിറങ്ങിയ താരങ്ങളുടെ സിനിമാ പോസ്റ്ററുകളില്‍ തിരഞ്ഞെടുപ്പിന്റെ പിറ്റേന്നുതന്നെ കരി ഓയില്‍ അഭിഷേകം നടന്നിരുന്നു.
ഈ പ്രവണത ഇപ്പോഴും തുടരുകയാണ്. തൃശൂരില്‍ സുരേഷ് ഗോപി, ജയറാം, ദിലീപ്, ജഗതി ശ്രീകുമാര്‍, സലിംകുമാര്‍, കാവ്യ മാധവന്‍ എന്നിവരുടെ ചിത്രങ്ങളിലാണു കരി ഓയില്‍ ഒഴിച്ചത്. പുന്നയൂര്‍ക്കുളത്ത് ഇതു വ്യാപകമാണ്. ചിലയിടങ്ങളില്‍ പോസ്റ്ററുകളില്‍ നിന്നു താരങ്ങളുടെ മുഖങ്ങള്‍ വെട്ടി മാറ്റി വികൃതമാക്കിയനിലയിലാണ്.
കൊല്ലം നഗരത്തിലും താലൂക്ക് കേന്ദ്രങ്ങളിലും തിരഞ്ഞെടുപ്പിന്റെ പിറ്റേന്നു തന്നെ സിനിമ പോസ്റ്ററുകളില്‍ സുരേഷ് ഗോപി, ദിലീപ്, കാവ്യ എന്നിവരുടെ ചിത്രങ്ങളില്‍ കരി ഓയില്‍ തേച്ചു വികൃതമാക്കിയിരുന്നു.












Click it and Unblock the Notifications