കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്‍ഡോസള്‍ഫാന്‍: കേന്ദ്രത്തിനെതിരെ മുഖ്യമന്ത്രി

  • By Lakshmi
Google Oneindia Malayalam News

VS Achuthanadan
തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ നിരോധനം സംബന്ധിച്ച കേന്ദ്രസര്‍ക്കാരിന്റെ നിലപാട് അപലപനീയമാണെന്ന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍.

എന്‍ഡോസള്‍ഫാന്‍ പ്രശ്‌നത്തില്‍ കേന്ദ്രസര്‍ക്കാറിന്റെ ക്രൂര സമീപനം തുടരുകയാണ്. രാജ്യാന്തരതലത്തിലുള്ള പ്രശ്‌നമാക്കി ഇതിനെ മാറ്റും. എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ ജനങ്ങളുടെ താല്‍പര്യം വിസ്മരിച്ച് കമ്പനികളുടെ താല്‍പര്യം സംരക്ഷിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍- മുഖ്യമന്ത്രി ആരോപിച്ചു.

കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത മേഖലയില്‍ കുട്ടികള്‍ക്കുണ്ടാകുന്ന വൈകല്യം ഭയന്ന് സ്ത്രീകള്‍ ഗര്‍ഭഛിദ്രം നടത്താന്‍ വരെ തയ്യാറാകുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്. മംഗലാപുരത്തും ബാംഗ്ലൂരിലും പോയാണ് ഇത് നടത്തുന്നത്.

എന്‍ഡോസള്‍ഫാന്‍ നിരോധനത്തിന്റെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ കമ്പനികളുടെ താല്‍പര്യങ്ങളാണ് സംരക്ഷിക്കുന്നത്. ഇതിലുള്ള സംസ്ഥാനത്തിന്റെ പ്രതിഷേധം കേന്ദ്രത്തെ അറിയിക്കും- വി.എസ്. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

English summary
Chief Minister VS Achuthanandan today alleged that the stand taken by the Union government now on the Endosulfan issue was anti-people and unscientific. Speaking to the reporters here today, Achuthanandan opined that the Centre was protecting the vested interest of the endosulfan companies
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X