സ്വത്ത് വെളിപ്പെടുത്തരുതെന്ന് കെജിബി വീണ്ടും

നേരത്തേ സ്വത്ത് വെളിപ്പെടുത്തുന്നതില്‍ വിരോധമില്ലെന്ന നിലപാടിലായിരുന്നു അദ്ദേഹം. എന്നാല്‍ ഇപ്പോള്‍ ഇതില്‍ മാറ്റം വരുത്തിയിരിക്കുകയാണ്. സ്വത്ത് വിവരം വെളിപ്പെടുത്തരുതെന്ന് ആവശ്യപ്പെട്ട് ജസ്റ്റിസ് ബാലകൃഷ്ണന്‍ സംസ്ഥാന ആദായനികുതി വകുപ്പിന് വീണ്ടും കത്തയച്ചു.
ആദായനികുതി വകുപ്പ് ട്രിബ്യൂണലിന് മുമ്പാകെ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. സ്വത്ത് വിവരം സ്വകാര്യ വ്യക്തിയ്ക്ക് നല്‍കുന്നതിനോട് എതിര്‍പ്പുണ്ടെന്നും തനിക്കെതിരായ ഹര്‍ജിയില്‍ പൊതുതാല്‍പര്യം സംബന്ധിക്കുന്ന ഒന്നുമില്ലെന്നും കെ.ജി.ബാലകൃഷ്ണന്‍ അഭിഭാഷകന്‍ മുഖേന നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
തനിക്ക് രാജ്യത്ത് ആറിടത്ത് സ്വത്തുക്കളുണ്ടെന്നും വിവരാവകാശ നിയമപ്രകാരം അത് വെളിപ്പെടുത്താന്‍ തയ്യാറാണെന്നമായിരുന്നു നേരത്തേ അദ്ദേഹം പറഞ്ഞിരുന്നത്.












Click it and Unblock the Notifications