കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തദ്ദേശ ഉപതിരഞ്ഞെടുപ്പ് യുഡിഎഫിന് മേല്‍ക്കൈ

  • By Lakshmi
Google Oneindia Malayalam News

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ ഉപതിരഞ്ഞെടുപ്പില്‍ ഫലമറിഞ്ഞ 12 സീറ്റുകളില്‍ എട്ടിലും യുഡിഎഫ് വിജയിച്ചു. മലബാറില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന അഞ്ച് സീറ്റുകളും യുഡിഎഫിനാണ് നേട്ടം. 13 വാര്‍ഡുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്.

കണ്ണൂര്‍ ആറളം പഞ്ചായത്തിലെ കുണ്ടുമാങ്ങോട് മൂന്നാം വാര്‍ഡ്, കരിയാട് പഞ്ചായത്ത് മൂന്നാം വാര്‍ഡ്, കൊല്ലം ക്ലാപ്പന പഞ്ചായത്ത് വടക്ക് വാര്‍ഡ്, മലപ്പുറം ജില്ലയിലെ പുറത്തൂര്‍ പഞ്ചായത്ത് അഞ്ചാം വാര്‍ഡ്, തൃപ്പൂണിത്തുറ നഗരസഭ ഡിവിഷന്‍ നാല്‍പ്പത്തൊന്നാം വാര്‍ഡ് എന്നിവിടങ്ങളിലാണ് യു.ഡി.എഫ്. സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചത്.

തൃശൂര്‍ തളിക്കുളം പഞ്ചായത്ത് പുതുക്കുളങ്ങര വാര്‍ഡ്, കോട്ടയം പള്ളം ഡിവിഷന്‍ കുഴിമറ്റം വാര്‍ഡ്, തൃശൂര്‍ തെക്കുംകര പഞ്ചായത്ത് മലാക്ക വാര്‍ഡ്, വാമനപുരം ബ്ലോക്കിലെ പീരപ്പന്‍കോട് ഡിവിഷന്‍, വെഞ്ഞാറമ്മൂട് മാണിക്കല്‍ പഞ്ചായത്തിലെ വാര്‍ഡ് എന്നിവിടങ്ങളില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളാണ് വിജയിച്ചത്.

തെക്കുംകരയിലെ വാര്‍ഡില്‍ ഇടത് വിജയിച്ചതോടെ ഇവിടെ യുഡിഎഫിന് പഞ്ചായത്ത് ഭരണം നഷ്ടമായി. കൊല്ലത്ത് ക്ലാപ്പന പഞ്ചായത്തില്‍ എല്‍.ഡി.എഫിനും ഭരണം നഷ്ടമായി. മാവേലിക്കരയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥി വിജയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X