എന്‍ഡോസള്‍ഫാന്‍: ഉന്നതതല യോഗം വിളിച്ചു

എന്‍ഡോസള്‍ഫാന്‍ നിരോധനം ആവശ്യമില്ലെന്ന് കേന്ദ്രകൃഷിമന്ത്രാലയം റിപ്പോര്‍ട്ട് സമര്‍പ്പിച്ച സാഹചര്യത്തിലാണ് യോഗം വിളിച്ചിരിക്കുന്നത്.
എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന കേന്ദ്ര മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശത്തിന് നല്‍കിയ മറുപടിയിലാണ് മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്. കൃഷി, പരിസ്ഥിതി, ആരോഗ്യ മന്ത്രാലയങ്ങള്‍ ഈ വിഷയവുമായി ബന്ധപ്പെട്ട് മനുഷ്യാവകാശ കമ്മീഷന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
എന്‍ഡോസള്‍ഫാന്‍ ഉപയോഗംമൂലം കേരളത്തിലെയും കര്‍ണാടകത്തിലെയും ചില ഭാഗങ്ങളില്‍മാത്രമേ പ്രശ്‌നങ്ങളുണ്ടായിട്ടുള്ളൂവെന്ന നിലപാടാണ് കൃഷിമന്ത്രാലയത്തിനുള്ളത്. മറ്റ് സംസ്ഥാനങ്ങളില്‍ ബുദ്ധിമുട്ടുകളൊന്നുമില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഈ കീടനാശിനി നിരോധിച്ചാല്‍ അതിന് ബദലായി മറ്റൊരു കീടനാശിനിയില്ലാത്തത് കര്‍ഷകരെ ബാധിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കേരളത്തില്‍ എന്‍ഡോസള്‍ഫാന്‍മൂലം ആരോഗ്യപ്രശ്‌നങ്ങളുണ്ടായ സ്ഥലങ്ങളില്‍ അത് ഉപയോഗിക്കേണ്ട രീതിയിലായിരിക്കില്ല ഉപയോഗിച്ചതെന്നും കൃഷിമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടില്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. കീടനാശിനിയുടെ ദോഷഫലങ്ങളെക്കുറിച്ചുള്ള പഠനം പൂര്‍ത്തിയായിട്ടില്ല. ആ നിലയ്ക്ക് ഈ ഘട്ടത്തില്‍ നിരോധനം ഏര്‍പ്പെടുത്താനാവില്ലെന്നും കൃഷി മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്‍ഡോസള്‍ഫാന്റെ കാര്യത്തില്‍ പരിസ്ഥിതി മന്ത്രാലയവും ആരോഗ്യമന്ത്രാലയവും നേരിട്ട് ഇടപെടാന്‍ തയ്യാറല്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. നിരോധനം കൃഷിമന്ത്രാലയത്തിന്റെ പരിധിയില്‍ വരുന്ന സംഗതിയാണെന്നാണ് രണ്ടു മന്ത്രാലയങ്ങളും മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചത്.












Click it and Unblock the Notifications