കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നടിയെ പീഡിപ്പിച്ച വിദേശ മലയാളി അറസ്റ്റില്‍

  • By Lakshmi
Google Oneindia Malayalam News

ആലപ്പുഴ: സിനിമാനടിയെ പീഡിപ്പിച്ച കേസില്‍ വിദേശമലയാളി അറസ്റ്റിലായി. സ്വിറ്റ്‌സര്‍ലന്‍ഡ് ആസ്ഥാനമായ ചാന്‍സലര്‍ വാച്ച് കമ്പനി ഉടമ കോട്ടയം സ്വദേശി അലക്‌സാണ്ടര്‍(51)ആണ് മാരാരിക്കുളം പൊലീസ് അറസ്റ്റു ചെയ്തത്.

ഏതാനും സിനിമകളിലും ചില സീരിയലുകളിലും ചെറിയ വേഷങ്ങള്‍ ചെയ്ത പാതിരപ്പള്ളി സ്വദേശിനിയായ മുപ്പത്തിരണ്ടുകാരിയുടെ പരാതിയിലാണ് അലക്‌സാണ്ടര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തത്.

ജനുവരിയിലാണ് പരാതിയ്ക്ക്് അടിസ്ഥാനമായ സംഭവം നടന്നത്. ജനുവരി 12ന്ാണ് യുവതി എറണാകുളം ജില്ലയിലെ റിസോര്‍ട്ടില്‍ വച്ച് പീഡിപ്പിക്കപ്പെട്ടത്. തുടര്‍ന്ന് 15നാണ് ഇവര്‍ മുഹമ്മ പൊലീസില്‍ പരാതി നല്‍കിയത്.

കൊച്ചിയില്‍ വാടകവീട്ടില്‍ താമസിച്ചുവരുന്ന തന്നെ ആറുവര്‍ഷമായി മുഹമ്മ, തണ്ണീര്‍മുക്കം, പനങ്ങാട് തുടങ്ങിയ സ്ഥലങ്ങളിലെ റിസോര്‍ട്ടുകളിലെത്തിച്ചു പീഡിപ്പിച്ചിരുന്നതായും പരാതിയില്‍ പറയുന്നു. പരാതി ലഭിച്ചതിനേത്തുടര്‍ന്നു മുമ്പ് അലക്‌സാണ്ടറെ അന്വേഷിച്ചു പോലീസ് കോട്ടയത്തെ വീട്ടിലെത്തിയിരുന്നെങ്കിലും വീഴ്ചയില്‍ കാലിനു പരുക്കേറ്റ് ചികിത്സയിലായിരുന്നതിനാല്‍ അറസ്റ്റ് ചെയ്യാനായില്ല.

അലക്‌സാണ്ടര്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നെങ്കിലും അന്വേഷണോദ്യോഗസ്ഥനു മുന്നില്‍ കീഴടങ്ങാനായിരുന്നു കോടതി നിര്‍ദേശം. അലക്‌സാണ്ടറുടെ ഉടമസ്ഥതയിലുള്ള എറണാകുളത്തെ ഫഌറ്റിലാണ് നടി താമസിക്കുന്നതെന്നും ഇക്കഴിഞ്ഞദിവസം പുതിയ കാര്‍ ഇവര്‍ക്കു വാങ്ങിക്കൊടുത്തതായും പോലീസ് പറയുന്നു.

ഭര്‍ത്താവു മുഖേനയാണ് അലക്‌സാണ്ടര്‍ നടിയുമായി അടുക്കുന്നതെന്നും മൂന്നുകോടി രൂപ അലക്‌സാണ്ടറോട് ആവശ്യപ്പെട്ടതു നല്‍കാത്തതിനാലാണു പരാതിയുമായി നടി രംഗത്തെത്തിയതെന്നും പോലീസ് പറഞ്ഞു.

പരുക്ക് ഭേദമാകാത്തതിനാല്‍ ആംബുലന്‍സിലാണ് അലക്‌സാണ്ടര്‍ കീഴടങ്ങാന്‍ പോലീസ് സ്‌റ്റേഷനില്‍ എത്തിയത്. തുടര്‍ന്നു വൈദ്യപരിശോധനയ്ക്കായി ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. ആശുപത്രിയില്‍ മുഖം മറച്ചെത്തിയ ഇയാളുടെ മുഖം കാണിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ ആശുപത്രിയില്‍ ബഹളം വച്ചു. തുടര്‍ന്ന് ഇയാള്‍ക്ക് നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളെജ് ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയി.

English summary
Mararikulam police arrested a NRK businessman over a rape case filed by a film actress. He tried for anticipatory bail but court said him to surrender to police.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X