അരിമുടക്കികളെ ജനം തിരിച്ചറിഞ്ഞു: ഉമ്മന്‍ചാണ്ടി

അരിമുടക്കികള്‍ ആരാണെന്ന് കേരളത്തിലെ ജനങ്ങള്‍ ഇപ്പോള്‍ മനസ്സിലാക്കുന്നുണ്ട്. ഉത്തരവിലെ അപാകത മൂലം ജനങ്ങള്‍ക്ക് അരികിട്ടാതെ പോയി. കോണ്‍ഗ്രസിനെ അരിമുടക്കികള്‍ എന്നു വിളിച്ച മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ ഉമ്മന്‍ ചാണ്ടി മാപ്പു പറയണമെന്നാണ് ആവശ്യപ്പെട്ടത്. ഉത്തരവിലെ അപാകതയെക്കുറിച്ച് വി.എസിന് ഇപ്പോള്‍ എന്താണ് പറയാനുള്ളത്-ഉമ്മന്‍ ചാണ്ടി ചോദിച്ചു.
അഞ്ച് വര്‍ഷം ഭരിച്ച സര്‍ക്കാര്‍ അധകാരമൊഴിയാന്‍ അഞ്ചു ദിവസം മാത്രമുള്ളപ്പോളാണ് രണ്ടു രൂപയ്ക്ക് അരി നല്‍കാനുള്ള ഉത്തരവ് ഇറക്കിയത്. പക്ഷേ എത്ര കിലോ കൊടുക്കണമെന്ന് ഉത്തരവിലില്ല. 8.90 രൂപയ്ക്ക് എഫ്.സി.ഐയില്‍ നിന്ന് അരിവാങ്ങി രണ്ടു രൂപയ്ക്ക് കൊടുക്കുമെന്നാണ് മന്ത്രി പറയുന്നത്. പക്ഷേ 6.90 രൂപ എങ്ങനെ എഫ്.സി.ഐക്ക് കൊടുക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല. ഈ അപാകത മൂലമാണ് അരി കൊടുക്കാന്‍ സാധിക്കാത്തത്-അദ്ദേഹം കുറ്റപ്പെടുത്തി.
നടി കാവ്യാ മാധവനെതിരെ ഡിവൈഎഫ്‌ഐ കരിങ്കൊടി കാണിച്ചതിനേയും ദിലീപ്, സലീം കുമാര്‍, ജയറാം തുടങ്ങിയവര്‍ അഭിനയിച്ച സിനിമകളുടെ പോസ്റ്ററുകളില്‍ കരിഓയില്‍ ഒഴിച്ചതിനേയും ഉമ്മന്‍ ചാണ്ടി വിമര്‍ശിച്ചു.
ചില യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ക്കുവേണ്ടി അവര്‍ പ്രചരണം നടത്തിയതിനാണ് ഇത് ചെയ്തത്. ആര്‍ക്കു വേണ്ടിയും പ്രചരണം നടത്താമെന്നുള്ളത് അവരുടെ പൗരാവകാശമാണ്. അതിനെ എതിര്‍ക്കുന്നത് സിപിഎമ്മിന്റെ അസഹിഷ്ണുതയുടെ വ്യക്തമായ തെളിവാണെന്നും അത് അനുവദിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്‌ക്കരണം മാര്‍ച്ച് മുതല്‍ നടപ്പിലാക്കുമെന്ന് പറഞ്ഞ സര്‍ക്കാര്‍ ഏപ്രിലില്‍പ്പോലും ഇത് നടപ്പിലാക്കിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications