Get Updates
Get notified of breaking news, exclusive insights, and must-see stories!

സുരക്ഷിതഭൂരിപക്ഷം ലഭിക്കുമെന്ന് സിപിഎം

CPM Flag
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി സുരക്ഷിത ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിലെത്തുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ വിലയിരുത്തല്‍.

75 സീറ്റുകള്‍ കിട്ടുമെന്നാണ് ആദ്യം വിലയിരുത്തിയത്. എന്നാല്‍ പുതിയ കണക്ക് അനുസരിച്ച് 80 സീറ്റുകള്‍ വരെ ലഭിച്ചേക്കുമെന്ന് യോഗം വിലയിരുത്തി. പാര്‍ട്ടി കീഴ്ഘടകങ്ങളില്‍ നിന്നു ലഭിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ വിലയിരുത്തല്‍.

സര്‍ക്കാര്‍ വിരുദ്ധ വികാരം തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചില്ലെന്നു മാത്രമല്ല, യുഡിഎഫ് അനുകൂല മുന്നേറ്റം വ്യാപകമായിരുന്നില്ലെന്നും യോഗത്തില്‍ വിലയിരുത്തലുണ്ടായി. പല യുഡിഎഫ് കേന്ദ്രങ്ങളിലും പോളിംഗ് നില കുറഞ്ഞതും എല്‍ഡിഎഫിന് ഗുണം ചെയ്യുമെന്നാണ് സിപിഎം കണക്കാക്കുന്നു.

ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ എല്‍ഡിഎഫിനോട് പ്രകടമായ ശത്രുത കാണിച്ചില്ല എന്നതും അവസാന നിമിഷം എന്‍എസ്എസ് സമദൂര സിദ്ധാന്തം വെടിഞ്ഞതും മുന്നണിക്ക് ഗുണം ചെയ്യും. ചില പള്ളികളില്‍ മാത്രമാണ് മുന്നണിക്കെതിരെ ഇടപെടലുണ്ടായത്. വി.എസിന്റെ പ്രചാരണ പരിപാടികളില്‍ ജനം കൂടുതലെത്തിയെന്നും ഇത് മുന്നണിക്ക് ഗുണം ചെയ്തുവെന്നും യോഗത്തില്‍ വിലയിരുത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+