കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്യൂബയില്‍ ഇനി സ്വത്ത് വാങ്ങാം വില്‍ക്കാം

  • By Lakshmi
Google Oneindia Malayalam News

Cuba Flag
ഹവാന: കമ്യണിസ്റ്റ് ക്യൂബയില്‍ ഇനി ജനങ്ങള്‍ക്ക് വീടും സ്ഥലവും വാങ്ങുകയും വില്‍ക്കുകയും ചെയ്യാം. സ്വത്ത് വില്‍ക്കാനും വാങ്ങാനും അനുമതി നല്‍കാന്‍ ക്യൂബ കമ്യൂണിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനിച്ചു. എന്നാല്‍ ഈ അനുമതിയുടെ മറവില്‍ സ്വത്ത് കുന്നുകൂട്ടാന്‍ അനുവദിക്കില്ലെന്ന് പ്രസിഡന്റ് റൗള്‍ കാസ്‌ട്രോ വ്യക്തമാക്കി. 14 വര്‍ഷത്തിനു ശേഷമാണ് ക്യൂബയില്‍ പാര്‍ട്ടി കോണ്‍ഗ്രസ് ചേരുന്നത്.

1959 ലെ കമ്യൂണിസ്റ്റ് വിപ്ലവത്തിനു ശേഷം ആദ്യമായാണ് സ്വകാര്യ സ്വത്തിന് ക്യൂബ അനുമതി നല്‍കുന്നത്.
കഴിഞ്ഞ 50 വര്‍ഷമായി വീടുകള്‍ അനന്തരാവകാശികള്‍ക്ക് കൈമാറ്റം ചെയ്യാനോ പകരം വെച്ചുമാറോനോ മാത്രമാണ് ക്യൂബയില്‍ അനുമതിയുണ്ടായിരുന്നത്.

രാജ്യത്തെ ഉന്നത അധികാരപദവികളില്‍ പത്തു വര്‍ഷത്തിലധികം തുടരുന്നതിന് വിലക്കേര്‍പ്പെടുത്താനും പാര്‍ട്ടി കോണ്‍ഗ്രസില്‍ തീരുമാനിച്ചിരുന്നു. രണ്ടു തവണത്തെ തുടര്‍ച്ചയായ അഞ്ചു വര്‍ഷക്കാലയളവുകള്‍ക്കപ്പുറം ആരും ഉന്നത രാഷ്ട്രീയപദവി വഹിക്കേണ്ടെന്നാണ് നിര്‍ദ്ദേശം.

റൗളിന്റെ ജ്യേഷ്ഠനും കമ്യൂണിസ്റ്റ് ക്യൂബയുടെ സ്ഥാപകനുമായ ഫിദല്‍ കാസ്‌ട്രോ പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ പങ്കെടുക്കുന്നില്ല. 48 കൊല്ലമാണു ഫിദല്‍ രാജ്യാധികാരം കൈയാളിയത്. ജ്യേഷ്ഠന്റെ ആരോഗ്യസ്ഥിതി മോശമായതിനെത്തുടര്‍ന്ന് 2008ല്‍ റൗള്‍ രാജ്യത്തിന്റെ പ്രസിഡന്റായത്.

സര്‍ക്കാര്‍ ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കുന്നതും സ്വകാര്യ സംരംഭകരെ പ്രോല്‍സാഹിപ്പിക്കുന്നതുമടക്കമുള്ള സാമ്പത്തിക പരിഷ്‌കരണപരിപാടികള്‍ അദ്ദേഹം നടപ്പാക്കിത്തുടങ്ങിയിട്ടുണ്ട്.

English summary
Cuba approves economic changes
 Buying, selling of property may be legalized.A day after Cuban media revealed that a Communist Party summit had approved sweeping economic changes and elected a new leadership -- without saying what the changes were or who is now in charge -- Cubans hoped to get details in a closing speech by President Raul Castro on Tuesday,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X