കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യന്‍ വംശജന് പുലിറ്റ്‌സര്‍ പ്രൈസ്

  • By Lakshmi
Google Oneindia Malayalam News

Siddhartha Mukherjee
ബോസ്റ്റണ്‍: ഇന്ത്യന്‍ വംശജനായ ഡോക്ടര്‍ കാന്‍സറിനെക്കുറിച്ച് എഴുതിയ ഗ്രന്ഥം പുലിറ്റ്‌സര്‍ പ്രൈസിന് അര്‍ഹമായി. ഇന്തോ-അമേരിക്കന്‍ ഡോക്ടര്‍ സിദ്ധാര്‍ത്ഥ മുഖര്‍ജി രജിച്ച ദി എമ്പറര്‍ ഓപ് ഓള്‍ മെലഡീസ് ആണ് 2011ലെ നോണ്‍ ഫിക്ഷന്‍ വിഭാഗത്തിലെ പുലിറ്റ്‌സറിന് അര്‍ഹതനേടിയത്.

ഇന്ത്യയില്‍ ജനിച്ച സിദ്ധാര്‍ത്ഥ മുഖര്‍ജി കൊളംബിയ യൂണിവാഴ്‌സിറ്റിയിലെ അസിസ്റ്റന്റ് പ്രൊഫസറും കാന്‍സര്‍ ഫിസിഷ്യനുമാണ്.

അര്‍ബുദത്തെക്കുറിച്ച് ആഴമേറിയതും വ്യക്തപരവുമായ അന്വേഷണമാണ് സിദ്ധാര്‍ത്ഥ മുഖര്‍ജിയുടെ പുസ്തകമെന്ന് അവാര്‍ഡ് കമ്മിറ്റി വിലയിരുത്തി. പതിവ് വൈദ്യസംബന്ധിയായ പുസ്തകങ്ങളില്‍ നിന്ന് വ്യത്യസ്തമായി അതീവഹൃദ്യമായ രീതിയിലാണ് പുസ്തകം എഴുതിയിരിക്കുന്നതെന്നും കമ്മിറ്റി പറഞ്ഞു,

ന്യൂയോര്‍ക്ക് ടൈംസിന്റെ ബെസ്റ്റ് സെല്ലര്‍ പട്ടികയില്‍ ദി എമ്പറര്‍ ഓഫ് ആള്‍ മെലഡീസ് സ്ഥാനം പിടിച്ചിട്ടുണ്ട്. 10,000 യുഎസ് ഡോളര്‍ ആണ് പുരസ്‌കാരതുക.

2003ല്‍ ബോസ്റ്റണിലെ കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ ട്രെയിനിംഗിലായിരിക്കെയാണ് മുഖര്‍ജ്ജി പുസ്തകം എഴുതിത്തുടങ്ങുന്നത്. ഉദരത്തിന് കാന്‍സര്‍ ബാധിച്ച ഒരു രോഗിയുമായി സംസാരിക്കവെയാണ് ഇങ്ങനെയൊരു പുസ്തകം രചിക്കുന്നതിനെക്കുറിച്ചുള്ള ആലോചനയുണ്ടാവുന്നതെന്ന് മുഖര്‍ജ്ജി പറഞ്ഞു.

രോഗി കാന്‍സറിനെക്കുറിച്ച് എല്ലാം വിശദമായി അറിയണമെന്ന രോഗിയുടെ ആവശ്യത്തിന് മുന്നില്‍ ഉത്തരം മുട്ടിയപ്പോഴാണത്രേ അദ്ദേഹം ഇത്തരമൊരു ഗ്രന്ഥത്തിന്റെ ആവശ്യകതയെക്കുറിച്ച് ചിന്തിയ്ക്കുകയും അതനായുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങുകയും ചെയ്തത്.

English summary
A Delhi-born cancer specialist - Siddhartha Mukherjee - won the 2011 Pulitzer Prize in general non-fiction category to become only the fourth person of Indian origin to get the honour.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X