Get Updates
Get notified of breaking news, exclusive insights, and must-see stories!

കേറ്റ് മിഡില്‍ടണ്‍ ഡയാനയേക്കാള്‍ സുന്ദരി ?

Kate and Diana
ലണ്ടന്‍: ബ്രിട്ടീഷ് രാജകുമാരന്‍ വില്യമിന്റെ ഭാവി വധു കെയ്റ്റ് മിഡില്‍ടണ്‍ വില്യമിന്റെ അമ്മയും ലോകമനസ്സിലെ സ്വപ്‌നസുന്ദരിയുമായ ഡയാന രാജകുമാരിയേക്കാള്‍ സുന്ദരിയെന്നു സര്‍വേ.

കോപ്പന്‍ഹേഗന്‍ ആസ്ഥാനമായ സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റ് ബ്യൂട്ടിഫുള്‍ പീപ്പിള്‍ ഡോട്ട് കോം നടത്തിയ സര്‍വേയില്‍യില്‍ പങ്കെടുത്തവരാണ് ഇത്തരത്തില്‍ അഭിപ്രായപ്രകടനം നടത്തിയത്.

സര്‍വ്വേയില്‍ രാജകുടുംബാംഗങ്ങളായ വനിതകളിലെ അതി സുന്ദരിമാരുടെ പട്ടികയില്‍ കെയ്റ്റ് മൂന്നാം സ്ഥാനത്തെത്തിയിട്ടുണ്ട്. മൊണാക്കോയിലെ ഗ്രേസ് രാജകുമാരിയും ജോര്‍ദാനിലെ റാണിയ രാജ്ഞിയും ആണ് ഒന്നും രണ്ടും സ്ഥാനത്ത്. ഡയാന രാജകുമാരി പട്ടികയില്‍ നാലാം സ്ഥാനത്താണ്.

രാജകുടുംബാംഗമായ ഏറ്റവും പ്രൌഢിയേറിയ പുരുഷനായി സ്വീഡന്റെ കാള്‍ ഫിലിപ്പ് രാജകുമാരന്‍ തിരഞ്ഞെടുക്കപ്പെട്ടു.

സര്‍വേയില്‍ പങ്കെടുത്തവരില്‍ 1,27,000 പേരാണ് അദ്ദേഹത്തിന് അനുകൂലമായി വോട്ടു ചെയ്തത്. ബ്രിട്ടനിലെ രാജകുമാരന്‍മാരായ ഹാരിയും വില്യമും യഥാക്രമം നാലും അഞ്ചും സ്ഥാനത്തെത്തി. ഏപ്രില്‍ 29നാണ് വില്യം രാജകുമാരന്റെയും കേറ്റ് മിഡില്‍ടണിന്റെയും കല്യാണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+