കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയെ എങ്ങനെ മെച്ചപ്പെടുത്താം?

  • By Lakshmi
Google Oneindia Malayalam News

ബാംഗ്ലൂര്‍: പ്രമുഖ ബിസിനസ് സംരംഭകനും നെറ്റ്‌കോറിന്റെ സിഇഒയുമായ രാജേഷ് ജെയിന്‍ അടുത്ത 20-30വര്‍ഷത്തില്‍ ഇന്ത്യയെ മെച്ചപ്പെടുത്താനുള്ള വലിയ ആശയങ്ങള്‍ തേടി ഒരു മത്സരം നടത്തുന്നു. തന്റെ ബ്ലോഗിലൂടെയാണ് അദ്ദേഹം ആശയങ്ങള്‍ തേടുന്നത്.

ഇന്ത്യയെ എല്ലാ തരത്തിലും മെച്ചപ്പെടുത്താനായി വിവിധ മേഖലകളിലേയ്ക്കായുള്ള നിര്‍ദ്ദേശങ്ങളാണ് രാജേഷ് തേടുന്നത്. ഇതിനായി അദ്ദേഹം ചോദ്യങ്ങളും തരുന്നുണ്ട്. എറ്റവും നല്ല ആശയങ്ങള്‍ അയയ്ക്കുന്നവരെ ഇതിലെ വിജയികളായി പ്രഖ്യാപിയ്ക്കും.

ഏപ്രില്‍ അവസാനവാരത്തോടെ ഏറ്റവും നല്ല ആശയങ്ങള്‍ നല്‍കിയവരെ അദ്ദേഹം വിജയിയായി പ്രഖ്യാപിക്കും. സാമ്പത്തികം, സാമൂഹികം, വിദ്യാഭ്യാസം, തുടങ്ങിയ പ്രധാന മേഖലകളില്‍ ഇന്ത്യയെ മെച്ചപ്പെടുത്താനുള്ള ആശയങ്ങളാണ് അദ്ദേഹം ക്ഷണിച്ചിരിക്കുന്നത്. ഓരോ ദിവസങ്ങളിലും അദ്ദേഹം വിവിധ മേഖലകളിലേയ്ക്കുള്ള നിര്‍ദ്ദേശങ്ങള്‍ ആരായുന്നുണ്ട്.

ഏറ്റവും നല്ല പത്ത് ആശയങ്ങള്‍ നിര്‍ദ്ദേശിക്കുന്നവര്‍ക്ക് അതനു ദേയുടെ പുതിയ പുസ്തകമായ ട്രാന്‍സ്‌ഫോര്‍മിങ് ഇന്ത്യ-ദി റോഡ് ടു ഇന്ത്യാസ് ഡവലപ്‌മെന്റ് എന്ന പുസ്തകത്തിന്റെ പകര്‍പ്പുകള്‍ ലഭിയ്ക്കും. ഏറ്റവും മികച്ച ആശയങ്ങളെ നിശ്ചയിക്കുന്നത് രാജേഷും അതനു ദേയും ചേര്‍ന്നാണ്. ഇതില്‍ പങ്കെടുക്കാനും ആശയങ്ങള്‍ നല്‍കാനും താല്‍പര്യമുള്ളവര്‍ക്ക് അദ്ദേഹത്തിന്റെ ബ്ലോഗിലോ അല്ലെങ്കില്‍ [email protected] എന്ന ഇമെയില്‍ വിലാസത്തിലോ ആശയങ്ങള്‍ നല്‍കാം.

ഇതിനകം 13 മേഖലകളില്‍ നിന്നായുള്ള ചോദ്യങ്ങളാണ് അദ്ദേഹം ചോദിച്ചിരിക്കുന്നത്. ഇന്ത്യയില്‍ സര്‍ക്കാറിന്റെ റോള്‍ എന്താകണമെന്നതായിരുന്നു ആദ്യത്തെ ചോദ്യം.

English summary
Prominent Entrepreneur, and Netcore CEO Rajesh Jain invites ideas to develop india in the next 2030years on his blog. India needs big ideas if we are to create a rich, developed nation in the next 20-30 years. We are not getting these at the national level. In the political skirmishes between the various parties and their leaders, what has been left behind is an agenda of transformation.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X