Get Updates
Get notified of breaking news, exclusive insights, and must-see stories!

നിത്യാനന്ദയുടെ ജാമ്യം റദ്ദാക്കണം: സിഐഡി

Nithyananda
ബാംഗ്ലൂര്‍: വിവാദസ്വാമി നിത്യാനന്ദയുടെ ജാമ്യം റദ്ദാക്കാന്‍ സിഐഡി ഹൈക്കോടതിയെ സമീപിച്ചു. പ്രമുഖ തെന്നിന്ത്യന്‍ നടിയ്‌ക്കൊപ്പമുള്ള വിവാദ സി.ഡി. പുറത്തായതിനെത്തുടര്‍ന്ന് അറസ്റ്റിലായ നിത്യാനന്ദ മൂന്നു മാസം മുമ്പാണ് ജാമ്യത്തിലിറങ്ങിയത്.

ജാമ്യത്തിലറങ്ങിയതോടെ അന്വേഷണോദ്യോഗസ്ഥര്‍ക്കെതിരെ നിരന്തരം ആരോപണമുന്നയിച്ച് നിത്യാനന്ദ കേസിനെ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നു കാണിച്ചാണ് സിഐഡി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

നിത്യാനന്ദ ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചിട്ടുണ്ടെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതോടൊപ്പം നിത്യാനന്ദയുടെ അനുയായിയായ ബാസവാനന്ദയുടെ ജാമ്യവും റദ്ദാക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ജാമ്യത്തിലിറങ്ങിയതിനു ശേഷം ഇവര്‍ സാക്ഷികളെ സ്വാധീനിക്കാനുള്ള ശ്രമമാണു നടത്തുന്നത്. മാത്രമല്ല അന്വേഷണത്തോടു സഹകരിക്കുന്നതിനു പകരം തെളിവുകള്‍ നശിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+