കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സത്യസായി ബാബ സജീവ സമാധിയിലേയ്ക്ക് ?

  • By Lakshmi
Google Oneindia Malayalam News

Sai Baba
പുട്ടപര്‍ത്തി: സത്യസായി ബാബയുടെ നില അതീവഗുരുതരമായി തുടരുന്നതായി റിപ്പോര്‍ട്ട്. ഇതിനെത്തുടര്‍ന്ന് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്ന സത്യസായി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹയര്‍ മെഡിക്കല്‍ സയന്‍സസിന് മുന്നില്‍ ഭക്തര്‍ തടിച്ചുകൂടിയത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു.

ചൊവ്വാഴ്ച വൈകുന്നേരം പെയ്ത കനത്ത മഴയെ അവഗണിച്ചാണ് നൂറോളം ആളുകള്‍ ആശുപത്രി പരിസരത്ത് തടിച്ചുകൂടിയത്. ഇതിനിടെ അബോധാവസ്ഥയില്‍ കഴിയുന്ന ബാബയുടെ സജീവസമാധി ഉടന്‍ പ്രഖ്യാപിച്ചേയ്ക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഈ വാര്‍ത്ത ആന്ധ്രയില്‍ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. ആന്ധ്രയില്‍ നിന്നുള്ള ഒരു ചാനലും ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സത്യസായ് ട്രസ്റ്റ് ഇതുസംബന്ധിച്ച് ഉടന്‍തന്നെ പ്രഖ്യാപനം നടത്തിയേയ്ക്കുമെന്നാണ് ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ബാബയുടെ ആരോഗ്യ നില മാറ്റമില്ലാതെ തുടരുകയാണെന്നും എന്നാല്‍ ഇപ്പോഴും ഗുരുതരാവസ്ഥ തരണം ചെയ്തിട്ടില്ല എന്നും സത്യസായി ഇസ്റ്റിറ്റൂട്ട് ഓഫ് ഹയര്‍ മെഡിക്കല്‍സയന്‍സസ് ഡയറക്ടര്‍ ഡോ. എ എല്‍ സഫായ വെളിപ്പെടുത്തി. എന്നാല്‍, ബാബ മരുന്നുകളോട് പ്രതികരിക്കുന്നുണ്ട് എന്നാണ് സര്‍ക്കാര്‍ പ്രതിനിധികള്‍ നല്‍കുന്ന വിശദീകരണം.

സത്യസായി ട്രസ്റ്റ് അംഗവും ബാബയുടെ സഹോദര പുത്രനുമായ രത്‌നാകറും മറ്റ് ട്രസ്റ്റ് അംഗങ്ങളുമായുള്ള അഭിപ്രായ വ്യത്യാസം മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തി നില്‍ക്കുമ്പോഴാണ് സജീവ സമാധിയെ കുറിച്ചുള്ള വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്.

ട്രസ്റ്റ് അംഗങ്ങളെ വിമര്‍ശിക്കുന്ന പരിപാടികള്‍ സംപ്രേക്ഷണം ചെയ്യുന്ന ഒരു ടിവി ചാനല്‍ രത്‌നാകറിന്റെ ഉടമസ്ഥതയിലുള്ള കേബിള്‍ ടിവി ശൃംഖലകള്‍ വഴി വീണ്ടും രംഗത്ത് എത്തിയിട്ടുണ്ട്. ട്രസ്റ്റ് അംഗവും മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനുമായ ചക്രവര്‍ത്തിക്കെതിരെ നിരവധി ലഘുലേഖകളും പ്രചരിക്കുന്നുണ്ട്.

English summary
Spiritual leader Satya Sai Baba is battling for life at hospital meanwhile Puttaparthi is abuzz with rumours of his eventual “Sajeeva Samadhi” (burial while still being alive) and of his being in a state of coma.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X