തിരുവനന്തപുരം: ജയില്‍ വാസത്തിനിടെ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ തന്നെ ഒരുപാട് ദ്രോഹിച്ചുവെന്ന് ആര്‍ ബാലകൃഷ്ണപിള്ള. ഇടമലയാര്‍ കേസില്‍ ശിക്ഷിയ്ക്കപ്പെട്ട് ജയില്‍വാസമനുഭവിയ്ക്കുന്ന പിള്ള പരോള്‍ ലഭിച്ച് പുറത്തിറങ്ങിയതിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിയ്ക്കുകയായിരുന്നു. രാവിലെ 9.20ന് ജയില്‍ മോചിതനായ ബാലകൃഷ്ണപിള്ള തിരുവനന്തപുരത്തുള്ള പാര്‍ട്ടി ഓഫിസിലേക്ക് പോയി.
അടിയന്തരാവസ്ഥ കാലത്തു പോലും തനിക്കു ജയിലില്‍ ഇത്രയും മോശം അനുഭവം ഉണ്ടായിട്ടില്ലെന്ന് പിള്ള പരഞ്ഞു. സാധാരണ തടവുകാരനു ലഭിക്കുന്ന പരിഗണന പോലും കിട്ടിയില്ല. അച്യുതാനന്ദന്റെ പിടിവാശിയാണു ജയിലിലെ ദുരിതത്തിന് കാരണം.
ജയില്‍ ഉദ്യോഗസ്ഥര്‍ നിസ്സഹായരാണ്. അവര്‍ക്കെതിരേ പരാതിയില്ല. ജയിലില്‍ വന്നതിനു ശേഷവും അച്യുതാനന്ദന്‍ ഒരുപാട് ദ്രോഹിച്ചു. ജയിലില്‍ തനിക്ക് എ ക്ലാസ് പരിഗണന ലഭിച്ചില്ല. സൗകര്യങ്ങള്‍ നിഷേധിച്ചത് ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണനാണെന്നു കരുതുന്നില്ല. എല്ലാത്തിനും പുറകില്‍ മുഖ്യമന്ത്രിയാണ്. തനിക്കു കടുത്ത ആരോഗ്യ പ്രശ്‌നങ്ങളുണ്ട്. ജയില്‍ ജീവിതത്തിനിടെ അഞ്ചു കിലോ തൂക്കം കുറഞ്ഞുവെന്നും പിള്ള പറഞ്ഞു.
Balakrishna Pillai told mediapersons that he had a tough time in jail. He flayed VS for not providing any facilities in jail. He also said despite media reports of being given A' class facilities, he did not receive any special treatment. 'Though I had been jailed during emergency period, this was the worst treatment I had ever received in jail, Pillai complained.,