ബിജെപി നേതാവ് ബി.കെ.ശേഖര്‍ അന്തരിച്ചു

ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥിയായിരുന്ന അദ്ദേഹം തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ അവസാന ദിവസങ്ങളിലാണ് രോഗവിവരം മനസ്സിലാക്കിയത്. കടുത്ത മഞ്ഞപ്പിത്തത്തെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്നു നടത്തിയ പരിശോധനയില്‍ കരളില്‍ അര്‍ബുദബാധയുണ്ടെന്നു കണ്ടെത്തി.
2006ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ നേമത്തു നിന്നു മത്സരിച്ചിരുന്നു. ബിജെപി വക്താവായും പ്രവര്‍ത്തിച്ചിരുന്നു. കഴിഞ്ഞ സംഘടന തെരഞ്ഞെടുപ്പിലാണ് ഇദ്ദേഹത്തെ ബിജെപി വൈസ് പ്രസിഡന്റായി തെരഞ്ഞെടുത്തത്.












Click it and Unblock the Notifications