കോഴിക്കോട്: കടലുണ്ടി ബസ്സ്‌റ്റോപ്പിനു സമീപം ബോംബുസ്‌ഫോടനമുണ്ടായി. ബുധനാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് പൂച്ചേരിക്കുന്ന് മണ്ണൂര്‍ സംസ്‌കാര വായനശാലക്കുസമീപമുള്ള വെയിറ്റിംഗ് ഷെഡിനു സമീപം ഉഗ്രശബ്ദത്തോടെ സ്‌ഫോടനമുണ്ടായത്.
സ്റ്റീല്‍ ബോംബാണ് പൊട്ടിയതെന്ന സൂചനകളുണ്ട്. ആളപായമില്ല. കമ്മീഷണര്‍ അനൂപ് കുരുവിളജോണിന്റെ നേതൃത്വത്തിലുള്ള ഉന്നതപൊലീസ് അധികൃതരും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.
No casualty has been reported even after a blast occurred at the bus stop in Kadalundi in the district. The blast happened at the Poocherikunnu in Kadalundi. The police and bomb squad are examining the place